അയർലൻഡിലെ ആശുപത്രി വെയ്റ്റിംഗ് ലിസ്റ്റിൽ 98,000 ത്തോളം കുട്ടികൾ, ആശങ്കപ്പെടുത്തുന്ന കണക്കുകളെന്ന് IHCA

അയർലൻഡിൽ ചികിത്സ കാത്തിരിക്കുന്ന കുട്ടികളുടെ എണ്ണം 98,000 ത്തോളമെന്ന് വരുമെന്ന് National Treatment Purchase Fund (NTPF) ന്റെ പുതിയ റിപ്പോർട്ട്.

രാജ്യത്ത് നിലവിൽ മൊത്തം 897,300 പേര് ആശുപത്രി വെയ്റ്റിംഗ് ലിസ്റ്റിൽ ചികിത്സ കാത്ത് കഴിയുന്നത്.
ഇതിൽ 97,700 കുട്ടികൾ ആണെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.
കൂടാതെ വെയിറ്റിംഗ് ലിസ്റ്റിലുള്ള കുട്ടികളിൽ നാലിൽ ഒരാൾ ഒരു വർഷത്തിലേറെയായി ലിസ്റ്റിൽ ഇപ്പോഴും ചികിത്സ ലഭിക്കാൻ കാത്തു നിൽക്കുന്നു.

ഡബ്ലിനിലെ കുട്ടികളുടെ ആശുപത്രികളിൽ 8,000 കുട്ടികൾ ഡയഗ്‌നോസ്റ്റിക് സ്‌കാനുകൾക്കായി കാത്തിരിക്കുന്നു. ഈ നമ്പറുകൾ എൻടിപിഎഫിന്റെ കണക്കുകളിൽ ഉൾപ്പെടുത്തിയിട്ടില്ല.

കണക്കുകൾ പുറത്തുവന്നതിന് പിന്നാലെ, വെയ്റ്റിംഗ് ലിസ്റ്റിലുള്ള കുട്ടികളുടെ എണ്ണത്തിൽ ഐറിഷ് ഹോസ്പിറ്റൽ കൺസൾട്ടന്റ്സ് അസോസിയേഷൻ (ഐഎച്ച്സിഎ) ആശങ്ക രേഖപ്പെടുത്തി.
സ്ഥിരമായ കൺസൾട്ടന്റ് തസ്തികകൾ നികത്താത്തതാണ് കുട്ടികളുടെ ചികിത്സ വൈകാൻ കാരണമെന്ന് അസോസിയേഷൻ ചൂണ്ടികാട്ടി.

നിലവിൽ രാജ്യത്തുടനീളം ഒഴിഞ്ഞു കിടക്കുന്നത് 918 സ്ഥിരം കൺസൾട്ടന്റ് തസ്തികകളാണ്, ഇത് റെക്കോർഡ് ആണെന്നും NTPF പറഞ്ഞു.

കാത്തിരിപ്പ് സമയം പല കുട്ടികളുടെയും ജീവിതത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് അസോസിയേഷൻ പറഞ്ഞു, “കുട്ടികളുടെ വളർച്ചയെയും ജീവിത നിലവാരത്തെയും വലിയ രീതിയിൽ സ്വാധിനം ചെലുത്തുന്നതാണി പ്രശ്നമെന്നും അസോസിയേഷൻ അഭിപ്രായപ്പെട്ടു.

അതിനാൽ കുട്ടിക്ക് എപ്പോൾ ചികിത്സ ലഭിക്കുമെന്ന് അറിയാതെ മാനസികമായി വിഷമിക്കുന്ന കുടുംബങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യം തികച്ചും അസ്വീകാര്യമാണെന്ന് .IHCA President Professor Robert Landers പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: