“അയർലൻഡിൽ ആമസോൺ ആരെയും പിരിച്ചുവിടില്ല” ; ‘ടെക് ഭീമന്മാരുടെ’ കൂട്ടപ്പിരിച്ചുവിടലിൽ വിശദീകരണവുമായി ഉപപ്രധാനമന്ത്രി

ആമസോണ്‍ അടക്കമുള്ള ടെക് കമ്പനികള്‍ ജീവനക്കാരെ കുട്ടമായി പിരിച്ചുവിടുന്നത് ‍ സംബന്ധിച്ച് വിശദീകരണവുമായി അയര്‍ലന്‍ഡ് ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍. അയര്‍ലന്‍ഡില്‍ ആമസോണ്‍ കമ്പനി ആരെയും പിരിച്ചുവിടില്ല എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ആമസോണുമായി അടുത്ത വൃത്തങ്ങളായ IDA യില്‍ നിന്നും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. എന്നാല്‍ ഭാവിയില്‍ ഇതില്‍ മാറ്റമുണ്ടായേക്കാം എന്ന സൂചനയും അദ്ദേഹം നല്‍കി. പതിനായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാനായി ആമസോണ്‍ ഒരുങ്ങുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം ന്യൂയോര്‍ക് ടൈംസായിരുന്നു പുറത്തുവിട്ടത്.

അമേരിക്കന്‍ സെമി കണ്ടക്ടര്‍ ചിപ് കമ്പനിയായ ഇന്റലില്‍ നിന്നും ഇത്തരം പിരിച്ചുവിടലുകള്‍ പ്രതീക്ഷിക്കുന്നില്ല എന്നും , ഇന്റലില്‍‍ നിന്നും ഇതുസംബന്ധിച്ച് ഉറപ്പ് ലഭിച്ചതായും അദ്ദേഹം പറഞ്ഞു. അയര്‍ലന്‍ഡിലെ ജീവനക്കാരെ പിരിച്ചുവിടുന്നത് സംബന്ധിച്ച് ട്വിറ്റര്‍ കമ്പനിയില്‍ നിന്നും ഇതുവരെ ഔദ്യോഗികമായി യാതൊരു അറിയിപ്പും സര്‍ക്കാരിന് ലഭിച്ചിട്ടില്ല എന്നും ലിയോ വരദ്കര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.

അതേസമയം Ulster Bank ,Wayfair, Intercom എന്നീ കമ്പനികള്‍ ചില ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ടെന്നും, സര്‍ക്കാര്‍ അവരോടൊപ്പമുണ്ടെന്നും, ആവശ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ അവര്‍ക്ക് ചെയ്തുനല്‍കുമെന്നും ലിയോ വരദ്കര്‍ കഴിഞ്ഞ ദിവസം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: