ഐറിഷ് പ്രധാനമന്ത്രിക്കും 51 ഉദ്യോഗസ്ഥർക്കും വിലക്കേർപ്പെടുത്തി റഷ്യ

റഷ്യൻ വിരുദ്ധ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ഐറിഷ് പ്രധാനമന്ത്രി മീഹോൾ മാർട്ടിനും ഉം 51 ഉയർന്ന ഉദ്യോഗസ്ഥർക്കും പ്രവേശന വിലക്കേർപ്പെടുത്തി റഷ്യ. ഉക്രൈനിലെ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ മീഹോൾ മാർട്ടീൻ നിരന്തരമായി പ്രകോപനപരമായ റഷ്യൻ വിരുദ്ധ പ്രചാരണം നടത്തിയെന്നാണ് റഷ്യ ആരോപിക്കുന്നത്.

ഉപപ്രധാനമന്ത്രി Leo Varadkar,വിദേശകാര്യ മന്ത്രി Simon Coveney, നീതിന്യായ മന്ത്രി Helen McEntee , ധനകാര്യ മന്ത്രി Paschal Donohoe, തുടങ്ങിയ പ്രമുഖർക്കെതിരെയും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ഉക്രൈൻ അധിനിവേശത്തിന്റെ പേരിൽ റഷ്യയ്‌ക്കെതിരായ യൂറോപ്യൻ യൂണിയൻ ഉപരോധത്തെ അയർലൻഡ് പിന്തുണയ്ക്കുകയും, ഇതിന്റെ പേരിൽ ഇരു രാജ്യങ്ങളും പരസ്പരം ചില നയതന്ത്രജ്ഞരെ പുറത്താക്കുകയും ചെയ്തിരുന്നു .

കഴിഞ്ഞ മാർച്ചിൽ , യുദ്ധത്തിനെതിരെ പ്രതിഷേധിച്ച് ഡബ്ലിനിലുള്ള റഷ്യൻ എംബസിയുടെ ഗേറ്റിലൂടെ ഐറിഷ് പൗരൻ ലോറി ഓടിച്ച സംഭവത്തിൽ മാപ്പ് പറയണമെന്നും മോസ്‌കോ ആവശ്യപ്പെട്ടിട്ടുണ്ട് .

Share this news

Leave a Reply

%d bloggers like this: