എട്ടുവർഷത്തിനുള്ളിൽ അയർലൻഡിൽ ഒരു മില്യണോളം ഇലക്ട്രിക്ക് വാഹനങ്ങൾ നിരത്തിലിറക്കുമെന്ന് പരിസ്ഥിതി മന്ത്രി Eamon Ryan

വരുന്ന എട്ട് വര്‍ഷത്തിനുള്ളില്‍ 950000 ഇലക്ട്രിക് വാഹനങ്ങള്‍ ഐറിഷ് നിരത്തുകളിലിറക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് രാജ്യമെന്ന് അയര്‍ലന്‍ഡ് പരിസ്ഥിതി മന്ത്രി Eamon Ryan. രാജ്യത്ത് കൂടുതല്‍ ചാര്‍ജ്ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള 100 മില്യണ്‍ യൂറോയുടെ പദ്ധതി അടുത്ത മാസത്തോടെ പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.

ഇലക്ട്രിക് വാഹനങ്ങള്‍ താരതമ്യേന ചിലവുകുറഞ്ഞവയാണെന്നും, മികച്ച കാര്യക്ഷതയുള്ളവയാണെന്നും മന്ത്രി പറഞ്ഞു. അതേസമയം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിയതുകൊണ്ടുമാത്രം കാലാവസ്ഥാ പ്രതിസന്ധികളെ മറികടക്കാനാവില്ലെന്നും, ഇതിനായി ആളുകള്‍ പൊതുഗതാഗത സംവിധാനങ്ങളെ കൂടുതലായി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ബസ് സര്‍വ്വീസുകള്‍ മെച്ചപ്പെട്ടതാക്കണമെന്നും, അതോടൊപ്പം കാല്‍നടയാത്രക്കാര്‍ക്കും, സൈക്കിള്‍ യാത്രക്കാര്‍ക്കും കൂടുതല്‍ സുരക്ഷിതമായ യാത്ര ഒരുക്കണമെന്നുമാണ് തന്റെ ആഗ്രഹമന്നും അദ്ദേഹം പറഞ്ഞു. ഈ ദശാബ്ദത്തോടെ എമ്മിഷന്‍ 50 ശതമാനം കുറയ്ക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്ഷന്‍ പ്ലാനിന്റെ പുതുക്കിയ രൂപം സര്‍ക്കാര്‍ ഉടന്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: