ക്രിസ്മസ് കാലത്ത് പാർട്ട് ടൈം – താത്കാലിക ജോലികളിലൂടെ വരുമാനമുണ്ടാക്കാം ; ലിഫി വാലി ഷോപ്പിങ് സെന്ററിൽ നിരവധി ഒഴിവുകൾ

ക്രിസ്തുമസ് കാലത്ത് അധികവരുമാനം ലക്ഷ്യമിടുന്ന വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും അവസരവുമായി ഡബ്ലിനിലെ ലിഫിവാലി ഷോപ്പിങ് സെന്റര്‍ . ഷോപ്പിങ് സെന്ററിലെ വിവിധ സ്റ്റോറുകളില്‍ പാര്‍ട് ടൈം-താത്കാലിക ജോലികളിലേക്ക് നിരവധി ഒഴിവുകളാണുള്ളത്. പ്രമുഖ ‍ സ്ഥാപനങ്ങളായ Carraig Donn, Schuh, Dunnes Stores, Timberland, Ernest Jones അടക്കമുള്ള സ്ഥാപനങ്ങളിലാണ് ഒഴിവുകള്‍.

Carraig Donn

സ്ത്രീകളുടെ ഫാഷന്‍ സ്റ്റോറായ Carraig Donn ല്‍ താത്കാലിക ക്രിസ്തുമസ് സെയില്‍സ് അഡ്വൈസറുടെ ഒഴിവാണുള്ളത്. വൈകുന്നേരങ്ങളിലും, വീക്കെന്‍ഡിലുമാണ് ജോലി ചെയ്യേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ‍‍ഡിസംബര്‍ 31 വരെയാണ് കരാര്‍. താത്പര്യമുള്ളവര്‍ സി,വിയുമായി സ്റ്റോര്‍ സന്ദര്‍ശിക്കുക.

Schuh

ഫൂട്‍വെയര്‍ ഷോപ്പായ Schuh ക്രിസ്തുമസ് സീസണിലേക്ക് താത്കാലിക സെയില്‍സ് അ‍ഡ്വൈസറെയാണ് തേടുന്നത്. ഷൂസിനെക്കുറിച്ച് കൃത്യമായ ധാരണയുള്ളതും, ഉപഭോക്താക്കളുമായി മികച്ച രീതിയില്‍ ആശയവിനിമയം നടത്താന്‍ ശേഷിയുള്ളവരെയുമാണ് ആവശ്യം. സമാനമായകൂടുതല്‍ ഒഴിവുകള്‍ക്കും, കുടുതല്‍ വിവരങ്ങള്‍ക്കുമായി ലിങ്ക് സന്ദര്‍ശിക്കുക.

https://careers.schuh.ie/listings/store/1/5674/?pId=2

Dunnes Stores

ലിഫി വാലിയിലെ Café Sol ല്‍ താത്കാലികടിസ്ഥാനത്തില്‍ baristas ആയി ജോലി ചെയ്യുന്നതിനായി Dunnes Stores ആളുകളെ തേടുന്നു. ഉപഭോക്താക്കളോട് വളരെ സൌഹൃദപരമായി പെരുമാറാന്‍ കഴിവുള്ള ഊര്‍ജ്ജസ്വലരായ ആളുകളെയാണ് ആവശ്യം. കഫെകളില്‍ ജോലി ചെയ്ത് മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. മികച്ച രീതിയില്‍ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം.

Life Style Sports

Life Style Sports ന്റെ ലിഫി വാലിയിലെ ഔട്‍ലെറ്റിലെ സെയില്‍സ് ടീമിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ ജീവനക്കാരെ തേടുന്നു. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ ഡേ ഷിഫ്റ്റിലും, വീക്കെന്‍ഡിലും ജോലി ചെയ്യാന്‍‍ കഴിയുന്നവരായിരിക്കണം.

Ernest Jones

പ്രശസ്ത ജ്വല്ലറി ഗ്രൂപ്പായ Ernest Jones കൃസ്തുമസ് സീസണിലേക്ക് താത്കാലിക സെയില്‍സ് അസോസിയേറ്റുകളെ തേടുന്നു. ജ്വല്ലറി പ്രൊഡക്ടുകളിലും, ബ്രാന്റുകളിലും താത്പര്യമുള്ളവരും, മികച്ച രീതിയില്‍ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്താന്‍ ശേഷിയുള്ളവരുമായിരിക്കണം.

Timberland

ഫൂട്‍വെയര്‍ സ്റ്റോറായ Timberland താത്കാലിക സെയില്‍സ് അസിസ്റ്റന്റുമാരെയാണ് തേടുന്നത്. വൈകുന്നേരങ്ങളിലും, വീക്കെന്‍ഡുകളിലും ജോലി ചെയ്യാന്‍ താതപര്യമുള്ള, മികച്ച ആശയവിനിമയ ശേഷിയുള്ളവര്‍ക്കാണ് അവസരം.
കസ്റ്റമര്‍ സര്‍വ്വീസില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടവും. താത്പര്യമുള്ളവര്‍ സി.വിയുമായി സ്റ്റോര്‍ സന്ദര്‍ശിക്കുക.

കൂടുതല്‍ ക്രിസ്തുമസ് താത്കാലിക ഒഴിവുകള്‍ക്കായി- https://ie.indeed.com/Christmas-Jobs-jobs-in-Liffey-Valley-Shopping-Centre,-County-Dublin?vjk=e295d7d2d3779ced

Share this news

Leave a Reply

%d bloggers like this: