ഖത്തർ ലോകകപ്പ് ; പ്രീ-ക്വാർട്ടർ മത്സരങ്ങൾ ഇന്നുമുതൽ ; അർജന്റീന ഇന്ന് ഓസ്‌ട്രേലിയയ്‌ക്കെതിരെ

ഖത്തര്‍ ലോകകപ്പ് പ്രീ-ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് രണ്ട് മത്സരങ്ങളാണ് പ്രീക്വാര്‍ട്ടറില്‍ നടക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി 8.30 ന് നടക്കുന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്‍സ് യു,എസ്.എ യെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 12.30 നടക്കുന്ന മത്സരത്തില്‍ അര്‍ജന്റീന ഓസ്ട്രേലിയെയാണ് നേരിടുന്നത്.

ഗ്രൂപ്പ് ഘട്ടത്തിലെ 48 മത്സരങ്ങള്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായതോടെയാണ് പ്രീ-ക്വാര്‍ട്ടര്‍ ലൈനപ്പ് പൂര്‍ണ്ണമായത്. ഖത്തര്‍ ലോകകപ്പിലെ ഗ്രൂപ്പ്ഘട്ട മത്സരങ്ങളില്‍ വമ്പന്‍ ടീമുകള്‍ക്ക് അടിപതറുന്ന പതിവ് ഗ്രൂപ്പ് മത്സരങ്ങളുടെ അവസാനദിനമായ ഇന്നലെയും തുടര്‍ന്നു. മുന്‍ലോകചാംപ്യന്‍മാരായ ബ്രസീലാണ് ഇന്നലെ കാമറൂണിനോട് ഒരു ഗോളിന് പരാജയപ്പെട്ടത്. ഗ്രൂപ്പിലെ മുഴുവന്‍ മത്സരങ്ങളും വിജയിച്ച് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറുക എന്ന ബ്രസീലിന്റെ ലക്ഷ്യം ഇതോടെ ഇല്ലാതെയായി.

ഗ്രൂപ്പ് എയില്‍ നിന്നും നെതര്‍ലന്‍ഡ്സ്, സെനഗല്‍ എന്നീ ടീമുകളാണ് പ്രീക്വാര്‍ട്ടറിലെത്തിയത്, ഇംഗ്ലണ്ട്, യു.എസ്.എ(ഗ്രൂപ്പ് B), അര്‍ജന്റീന, പോളണ്ട്(ഗ്രൂപ്പ് സി), ഫ്രാന്‍സ്, ഓസ്ട്രേലിയ(ഗ്രൂപ്പ് ‍ഡി), ജപ്പാന്‍, സ്പെയിന്‍(ഗ്രൂപ്പ് ഇ), മൊറോക്കോ, ക്രൊയേഷ്യ(ഗ്രൂപ്പ് എഫ്), ബ്രസീല്‍, സ്വിറ്റ്സര്‍ലന്‍ഡ്(ഗ്രൂപ്പ് ജി), പോര്‍ച്ചുഗല്‍, ദക്ഷിണ കൊറിയ(ഗ്രൂപ്പ് എഫ്) എന്നീ ടീമുകളാണ് പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചത്. ആകെ എട്ട് മത്സരങ്ങളാണ് പ്രീ-ക്വാര്‍ട്ടര്‍ ഘടത്തിലുണ്ടാവുക

comments

Share this news

Leave a Reply

%d bloggers like this: