‘ഡബ്ലിൻ നടുങ്ങിയ രാത്രി’; രാജ്യ തലസ്ഥാനത്ത് ഇന്നലെ രണ്ടിടത്ത് വെടിവയ്പ്പ് ; ഒരു മരണം

ഡബ്ലിനില്‍ ഇന്നലെ രണ്ടിടങ്ങളിലായി നടന്ന വെടിവയ്പ്പില്‍ ഒരു മരണം. Clondalkin, Finglas ഏരിയകളിലായിരുന്നു വെടിവയ്പ്പുകള്‍ നടന്നത്. Clondalkin ല്‍ നടന്ന വെടിവയ്പ്പിലാണ് ഒരാള്‍ മരണപ്പെട്ടത്. Finglas ല്‍ നടന്ന അക്രമത്തില്‍ പരിക്കേറ്റയാളെ നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈ രണ്ടു സംഭവങ്ങളും തമ്മില്‍ പരസ്പരം ബന്ധമില്ല എന്നാണ് ഗാര്‍ഡയുടെ പ്രാഥമിക വിലയിരുത്തല്‍.

രാത്രി 9 മണിയോടെയായിരുന്നു Finglas വെടിവയ്പ്പ് നടന്നത്. Cardiffsbridge റോഡിലെ ഒരു കടയ്ക്ക് പുറത്തുവച്ചായിരുന്നു അക്രമം. Mr Flashy എന്നറിയപ്പെടുന്ന ഒരു ഗുണ്ടാനേതാവിന്റെ അടുത്ത അനുയായിയാണ് വെടിയേറ്റയാള്‍. ഒരു തവണ വെടിയേറ്റ ഇയാളുടെ പരിക്ക് ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം. ഈ സംഭവത്തിന് തൊട്ടുപിന്നാലെ Berryfield ഏരിയയില്‍ ഒരു കാര്‍ കത്തിച്ച നിലയിലും കണ്ടെത്തിയിരുന്നു.

രാത്രി 10 മണിയോടെയായിരുന്നു Clondalkin ഏരിയയില്‍ ഒരാളുടെ മരണത്തിന് കാരണമായ വെടിവയ്പുണ്ടായത്. വെടിയേറ്റയാള്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെടുകയായിരുന്നു. സംഭവസ്ഥലത്ത് കുടുതല്‍ പരിശോധനകള്‍ നടത്തുമെന്നും ഗാര്‍ഡ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: