ന്യൂ ക്ലബ് ഓഫ് ദി ഇയർ പുരസ്കാരം നേടി കേരള ബാഡ്മിന്റൺ ക്ലബ് ; KBC യുടെ സുവർണ്ണ കിരീടത്തിലേക്ക് മറ്റൊരു പൊൻതൂവൽ കൂടി

ഈ വര്‍ഷത്തെ New Club of the Year ആയി തിരഞ്ഞെടുക്കപ്പെട്ട് കേരള ബാഡ്മിന്റണ്‍ ക്ലബ്ബ്.(KBC). അയർലണ്ടിലെ എല്ലാ കൗണ്ടികളിൽ നിന്നുള്ള ടീമുകളെയും പുറകിലാക്കിക്കൊണ്ടാണ് KBC ഈ സുവർണ നേട്ടം കൈവരിച്ചിരിക്കുന്നത് എന്നതു ശ്രദ്ദേയമാണ്. Island of Ireland ൽ Shot list ചെയ്ത് തിരഞ്ഞെടുക്കപ്പെട്ട മൂന്നിൽ ഒരു ടീം KBC ആണെന്നതും ഒരു അഭിമാന നേട്ടമായി കാണുന്നു.

2022 ൽ KBC -juvenile Badminton സെക്ഷനിൽ ൽ രജിസ്റ്റർ ചെയ്യുകയും ഇതിന്റെ അടിസ്ഥാനത്തിൽ kBC യെ Club of The Year , New Club of the Year എന്നി രണ്ടു ക്യാറ്റഗറികളില്‍ ഈവർഷം അവാർഡിനായി short list ചെയ്യപ്പെട്ടിരുന്നു .

10 വർഷത്തിൽ ഏറെയായി ബാഡ്മിന്റൺ അയർലണ്ടിന്റെ ഭാഗമായി പ്രവർത്തിച്ചു വരുന്ന കേരളാ ബാഡ്മിന്റൺ ക്ലബ് (KBC), ഐറിഷ് ബാഡ്മിന്റൺ ക്ലബുകൾക്കിടയിൽ തലയെടുപ്പുള്ള കൊമ്പനായി നിലയുറപ്പിച്ചിട്ട് വർഷങ്ങൾ ഏറെയായി.

Carlton Hotel Blanchardstown ൽ വെച്ച് നടന്ന അവാർഡ് ദാന ചടങ്ങിലും അതിനോടാനുബന്ധിച്ച് നടന്ന ഇവന്റസിലും KBC യുടെ ഭാരവാഹികൾ പങ്കെടുത്തു.

KBC, കുട്ടികൾക്കായുള്ള ബാഡ്മിന്റൺ ക്‌ളാസുകൾ പ്രൊഫഷണൽ തലത്തിൽ ഏറ്റെടുത്തു നടത്തുകയും കുട്ടികളുടെ ലീഗ് മാച്ചുകൾ സംഘടിപ്പിക്കപെടുകയും ചെയ്ത് വരുന്നു. അതോടൊപ്പം 50 ഓളം കുട്ടികൾ ജൂനിയർ ലീഗിൽ ഇപ്പൊൾ കളിച്ചുവരുന്നു.

ബാഡ്മിന്റൺ കളിയിൽ താല്പര്യം ഉള്ളവരെ KBC യിലേക്ക് ഹാർദവമായി സ്വാഗതം ചെയ്യുന്നു. KBC യുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

Siju Jose – 0877778744

Share this news

Leave a Reply

%d bloggers like this: