യെമനിൽ നടന്ന സ്‌ഫോടനത്തിൽ മുതിർന്ന ഐറിഷ് നയതന്ത്ര ഉദ്യോഗസ്ഥൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

യെമനില്‍ ബുധനാഴ്ച നടന്ന സ്ഫോടനത്തില്‍ ഐറിഷ് നയതന്ത്ര ഉദ്യോഗസ്ഥനും, മുന്‍ പ്രതിരോധ സേനാ ഓഫീസറുമായിരുന്ന മേജര്‍ ജനറല്‍ Michael Beary രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

നിലവില്‍ യെമനില്‍ UNMHA യെ പിന്തുണച്ചുകൊണ്ടുള്ള യു.എന്‍ ദൌത്യത്തിന്റെ ചുമതല വഹിക്കുകയാണ് Michael Bear. കഴിഞ്ഞ ദിവസം ഒരു പ്രത്യേക ദൌത്യത്തിനായി മറ്റു യു.എന്‍ ഉദ്യോഗസ്ഥരോടൊപ്പം യെമന്‍ അതിര്‍ത്തിയിലേക്ക് പോവുകയായിരുന്നു അദ്ദേഹം. Houthi വിമതസംഘത്തിലെ ചിലരും ഈ കുട്ടത്തിലുണ്ടായിരുന്നു. ഈ യാത്രയില്‍ യെമനിലെ തുറമുഖപ്രദേശമായ Hudaydahയില്‍ വച്ചാണ് സ്ഫോടനമുണ്ടായത്. Bearyയും സംഘവും സഞ്ചരിച്ചിരുന്ന രണ്ട് വാഹനങ്ങള്‍ സ്ഫോടനത്തില്‍ തകര്‍ന്നുവെങ്കിലും ആളപയാങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഐറിഷ് പ്രതിരോധസേനയിലെ പ്രധാനപദവികള്‍ വഹിച്ചിരുന്നു Michael Beary കഴി‍ഞ്ഞ വര്‍ഷമായിരുന്നു യു.എന്‍ ദൌത്യത്തിന്റ ചുമതലയേറ്റെടുത്തത്. 1975 ല്‍ ഒരു ഇന്‍ഫാന്‍ട്രി ഓഫീസറായിട്ടായിരുന്നു അദ്ദേഹം സേവനമാരംഭിച്ചത്. തുടര്‍ന്ന് അഫ്ഗാന്‍, ബോസ്നിയ, ഇറാഖ് തുടങ്ങിയ ഇടങ്ങളിലും അദ്ദേഹം പ്രത്യേക ദൌത്യങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. യെമനില്‍ നടന്ന സ്ഫോടനത്തില്‍ അയര്‍ലന്‍ഡ് വിദേശകാര്യമന്ത്രി Simon Coveney ഞെട്ടല്‍ രേഖപ്പെടുത്തി.

Share this news

Leave a Reply

%d bloggers like this: