അയർലൻഡിലെ താപനില മൈനസ് 5 ഡിഗ്രി വരെ ആയി കുറയുമെന്ന് മുന്നറിയിപ്പ് ; ഊർജ്ജ വിതരണവും പ്രതിസന്ധിയിലേക്ക്

ശൈത്യം ശക്തി പ്രാപിക്കുന്നതോടെ അയര്‍ലന്‍ഡിലെ താപനില മൈനസ് അഞ്ച് ‍ഡിഗ്രീ വരെ താഴ്ന്നേക്കാമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തുടനീളം ഇന്നലെ രാത്രി 10 മുതല്‍ നിലവില്‍ വന്ന യെല്ലോ അലര്‍ട്ട് ഇന്ന് ഉച്ചവരെ തുടരും. ഇതിനുപുറമെ വ്യാഴാഴ്ച രാത്രി 9 മുതല്‍ ഇന്ന് രാവിലെ 6 വരെ ഡബ്ലിന്‍, Wicklow കൗണ്ടികളില്‍ പ്രത്യേകം യെല്ലോ അലര്‍ട്ടും അധികൃതര്‍ പുറപ്പെടുവിച്ചിരുന്നു. Donegal കൗണ്ടിയില്‍ ഇന്നലെ രാത്രി മുതല്‍ നിലവില്‍ വന്ന യെല്ലോ അലര്‍ട്ട് ശനിയാഴ്ച വരെ തുടരും.

താപനിലയില്‍ കുറവുണ്ടാവുന്നതോടെ രാജ്യത്തെ ഊര്‍ജ്ജവിതരണവും പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായുളള സൂചനകളാണ് നിലവില്‍ കണ്ടുവരുന്നത്. ഊര്‍ജ്ജ പ്രതിസന്ധി കഴിഞ്ഞ വര്‍ഷത്തെ ശൈത്യകാലത്തേക്കാള്‍ രൂക്ഷമാവുമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ ഇലക്ട്രിസിറ്റി ഏജന്‍സി നല്‍കിയ മുന്നറിയിപ്പ്. വൈദ്യുതി ആവശ്യകത കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ രാജ്യത്ത് പതിനഞ്ച് മണിക്കൂര്‍ വൈദ്യുതിയില്ലാത്ത അവസ്ഥയുണ്ടാവുമെന്ന് The European Network of Transmission System Operators മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ രാജ്യത്ത് പൂര്‍ണ്ണമായും വൈദ്യുതി തടസ്സമുണ്ടാവില്ലെന്ന് ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു. അതേസമയം രണ്ടാഴ്ചയ്ക്കുള്ളില്‍ രാജ്യത്ത് Amber Energy Alerts പുറപ്പെടുവിച്ചേക്കുമെന്നും അദ്ദേഹം സൂചന നല്‍കിയിട്ടുണ്ട്. രാജ്യത്ത് തണുപ്പ് കൂടുന്ന സാഹചര്യത്തിലും., ആവശ്യത്തിന് കാറ്റ് ഇല്ലാത്തതിനാലും ഊര്‍ജ്ജവിതരണത്തില്‍ പ്രതിസന്ധികള്‍ നേരിടും, എന്നാല്‍ തുടക്കത്തില്‍ ഡാറ്റാ സെന്ററുകള്‍ അടക്കമുള്ള വലിയ ഉപഭോക്താക്കളെയാണ് ഊര്‍ജ്ജ പ്രതിസന്ധി ബാധിക്കുകയെന്നും, വീടുകളെയോ ചെറുകിട സ്ഥാപനങ്ങളെയോ ബാധിക്കില്ല എന്നും ലിയോ വരദ്കര്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: