നോർത്ത് ഡബ്ലിനിലെ നാല് വയസ്സ് പ്രായമുള്ള കുട്ടിയുടെ മരണം Strep A മൂലമെന്ന് സ്ഥിരീകരണം ; സ്കൂളുകളിൽ ജാഗ്രതാ നിർദ്ദേശവുമായി HSE

നോര്‍ത്ത് ഡബ്ലിനില്‍ നാല് വയസ്സു പ്രായമുള്ള കുട്ടിയുടെ മരണം Strep A ബാക്ടീരിയ ബാധ മൂലമെന്ന് സ്ഥിരീകരിച്ച് HSE . കുട്ടിയുടെ മരണം Strep A മൂലമാണെന്ന സംശയത്തെത്തുടര്‍ന്ന് നടത്തിയ ലബോറട്ടറി പരിശോധനകള്‍ക്ക് ശേഷമാണ് ഇത് സ്ഥിരീകരിക്കപ്പെട്ടത്. മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിനും, കുട്ടി പഠിച്ചിരുന്നു വിദ്യാലയത്തിനും തദ്ദേശ പൊതുജനാരോഗ്യ സംഘത്തിന്റെ കീഴില്‍ എല്ലാവിധ പിന്തുണയും നിലവില്‍ നല്‍കിവരികയാണെന്ന് HSE അധികൃതര്‍ അറിയിച്ചു,

Strep A ബാധിച്ച് മരണം സ്ഥിരീകരിച്ചതോടെ അയര്‍ലന്‍ഡിലെ സ്കൂളുകളിലും, രക്ഷിതാക്കളും പാലിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് HSE നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പനി, കഫക്കെട്ട്, തൊണ്ട വേദന, തുടങ്ങിയ ലക്ഷണങ്ങളുള്ള കുട്ടികളെ സ്കൂളുകളിലേക്ക് അയക്കേണ്ടതില്ല എന്നതാണ് പ്രധാന നിര്‍ദ്ദേശം. ഈ ലക്ഷണങ്ങള്‍ പൂര്‍ണ്ണമായും മാറുന്നത് വരെ കുട്ടികള്‍ വീടുകളില്‍ തന്നെ തുടരണമെന്നും HSE കഴിഞ്ഞ ദിവസം സ്കൂളുകള്‍ക്കയച്ച മെമോയില്‍ പറയുന്നു.

ഇതുകൂടാതെ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളില്‍ പ്രതിരോധ മാര്‍ഗ്ഗമെന്നാണം ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നത് പരിഗണിക്കുകയാണെന്ന് HSE അറിയിച്ചു. കുട്ടികളില്‍ രോഗബാധ തടയുന്നതിനായി സ്വീകരിക്കാവുന്ന കൂടുതല്‍ നടപടികള്‍ സംബന്ധിച്ച് ശിശുരോഗ വിദഗ്ധരുമായി നിലവില്‍ ചര്‍ച്ച നടത്തുകയാണെന്നും HSE അധികൃതര്‍ പറഞ്ഞു. സാഹചര്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചുവരികയാണെന്നാണ് ആരോഗ്യമന്ത്രി Stephen Donnelly കഴിഞ്ഞ ദിവസം പറഞ്ഞത്.

Share this news

Leave a Reply

%d bloggers like this: