മോശം കാലാവസ്ഥ ; ഡബ്ലിൻ വിമാനത്താവളത്തിൽ റദ്ദാക്കപ്പെട്ടത് 143 സർവ്വീസുകൾ

മഞ്ഞുവീഴ്ചയും, താപനിലയിലെ കുറവും മൂലം വെള്ളിയാഴ്ച ഡബ്ലിന്‍ വിമാനത്താവളത്തില്‍ റദ്ദാക്കപ്പെട്ടത് 143 വിമാനസര്‍വ്വീസുകളെന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റി. ഡബ്ലിനില്‍ നിന്നും മറ്റിടങ്ങളിലേക്കുള്ള 69 സര്‍വ്വീസുകളും, ഡബ്ലിനിലേക്കുള്ള 74 സര്‍വ്വീസുകളുമാണ് റദ്ദാക്കപ്പെട്ടത്.

ഇന്നും(ശനിയാഴ്ച) വരും ദിവസങ്ങളിലും സര്‍വ്വീസുകള്‍ വൈകാനും, റദ്ദാക്കപ്പെടാനും സാധ്യതയുണ്ടെന്നും, യാത്രയ്ക്ക് മുന്‍പായി യാത്രക്കാര്‍ എയര്‍ലൈന്‍ അധികൃതരുമായി ബന്ധപ്പെട്ട ശേഷം ഇതുസംബന്ധിച്ച് വ്യക്തത വരുത്തണമെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു .

സര്‍വ്വീസുകള്‍‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ സാഹചര്യത്തില്‍ ഡബ്ലിന്‍ വിമാനത്താവളത്തില്‍ യാത്രക്കാര്‍ ഏറെ നേരം ബഹളം വച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുണ്ട്. ശക്തമായ മഞ്ഞുവീഴ്ചയും, തണുപ്പും മൂലം എയര്‍ലൈന്‍ അധികൃതര്‍ക്ക് വിമാനങ്ങള്‍ de-ice ചെയ്യാന്‍ ബുദ്ധിമുട്ട് നേരിട്ട സാഹചര്യത്തിലാണ് സര്‍വ്വീസുകള്‍ റദ്ദാക്കപ്പെട്ടതാണെന്നാണ് DAA നല്‍കുന്ന വിശദീകരണം.

Share this news

Leave a Reply

%d bloggers like this: