അർജന്റീന , ക്രൊയേഷ്യ ഇൻ ; ബ്രസീൽ , നെതർലാൻഡ്സ് ഔട്ട് ; ഇന്ന് ഫ്രാൻസ് – ഇംഗ്ലണ്ട് പോരാട്ടം ; പോർച്ചുഗൽ മൊറോക്കോയ്‌ക്കെതിരെ

ഖത്തര്‍ ലോകകപ്പ് സെമി ഫൈനലിലേക്ക് യോഗ്യത നേടി അര്‍ജന്റീനയും, ക്രൊയേഷ്യയും. ഇന്നലെ നടന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലിനെ പരാജയപ്പെടുത്തിയായിരുന്നു ക്രൊയേഷ്യയുടെ സെമിഫൈനല്‍ പ്രവേശനം. നിശ്ചിത 90 മിനിറ്റിലും, അധികസമയത്തും ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തിയപ്പോള്‍ പെനല്‍റ്റി ഷൂട്ടൌട്ടിലായിരുന്നു ക്രൊയേഷ്യയുടെ വിജയം.

ആദ്യ 90 മിനിറ്റുകള്‍ ഗോള്‍രഹിതമായതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. അധികമസമയത്തിന്റ ആദ്യപകുതിയുടെ അവസാനനിമിഷങ്ങളില്‍ സൂപ്പര്‍ താരം നെയ്മര്‍ ബ്രസീലിനായി വലകുലുക്കി. 1-0 ന് മുന്നിട്ട് നിന്ന ബ്രസീലിനെ ഞെട്ടിച്ചുകൊണ്ട് 117 ാം മിനിറ്റില്‍ ക്രെയേഷ്യ മറുപടി ഗോള്‍ നല്‍കി. ബ്രൂണോ പെറ്റ്‍കോവിച്ചായിരുന്നു ഗോള്‍ സ്കോറര്‍. തുടര്‍ന്ന് ഷൂട്ടൌട്ടിലേക്ക് നീങ്ങിയ മത്സരത്തില്‍ 4-2 നാണ് ബ്രസീല്‍ പരാജയപ്പെട്ടത്.

രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊളീഞ്ഞയുടേയും , മെസിയുടെയും ഗോളുകളില്‍‍ മുന്നിട്ട് നിന്ന അര്‍ജന്റീനയെ അവസാന നിമിഷങ്ങളില്‍ പിടിച്ചുകെട്ടാന്‍ നെതര്‍ലന്‍ഡ്സിന് കഴിഞ്ഞു. 83 ാം മിനില്‍ Wout Weghorst അര്‍ജന്റീനയ്ക്ക് മേല്‍ ആദ്യ പ്രഹരമേല്‍പ്പിച്ചു. തുടര്‍ന്ന ഒരു ഗോള്‍ വ്യത്യാസത്തില്‍ വിജയത്തിലേക്കടുക്കവേ അയര്‍ലന്‍ഡിനെ സമനിലയില്‍ കുരുക്കിക്കൊണ്ട് മത്സരത്തിന്റെ അവസാനനിമിഷം Wout Weghorst വീണ്ടും വലകുലുക്കി.

തുടര്‍ന്ന് 30 മിനിറ്റ് അധികസമയത്തും ഗോള്‍നില 2-2 എന്ന രീതിയില്‍ തന്നെ തുടര്‍ന്നു. ഷൂട്ടൌട്ടില്‍ 3-4 നായിരുന്നു അര്‍ജന്റീനയുടെ വിജയം. നെതര്‍ലന്‍ഡ്സിന്റെ ആദ്യ രണ്ട് ഷോട്ടുകള്‍ തടുത്തിട്ട ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ പ്രകടനമാണ് ഷൂട്ടൌട്ടില്‍ അര്‍ജന്റീനയെ തുണച്ചത്.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ഇന്നു നടക്കും. ഇന്ത്യന്‍ സമയം രാത്രി 8.30 നടക്കുന്ന മത്സരത്തില്‍ പോര്‍ച്ചുഗല്‍ മൊറോക്കോയെ നേരിടും. രാത്രി 12.30 ന് നടക്കുന്ന അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ട് ഫ്രാന്‍സിനെയുമാണ് നേരിടുക.

Share this news

Leave a Reply

%d bloggers like this: