“പോരുന്നോ ഞങ്ങളുടെ കൂടെ” എന്ന് സഞ്ജുവിനോട് അയർലൻഡ് ക്രിക്കറ്റ്; ക്ഷണം നിരസിച്ച് സഞ്ജു

ഇന്ത്യന്‍ ടീമില്‍ നിന്നും തുടര്‍ച്ചയായി അവഗണനകള്‍ നേരിടുന്ന മലയാളി താരം സഞ്ജു സാംസണിനെ അയര്‍ലന്‍ഡ് ക്രിക്കറ്റ് ടീമിലേക്ക് ക്ഷണിച്ച് അയര്‍ലന്‍ഡ് ക്രിക്കറ്റ് അസോസിേയഷന്‍. ടീമിന്റെ നായകസ്ഥാനവും, വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ എന്ന റോളില്‍ സ്ഥിരം സാന്നിദ്ധ്യവുമായിരുന്നു താരത്തിന് അയര്‍ലന്‍ഡ് ഉറപ്പ് നല്‍കിയത്. എന്നാല്‍ അയര്‍ലന്‍ഡിന്റെ ക്ഷണം വിനയപൂര്‍വ്വം സഞ്ജു സാംസണ്‍ നിരസിച്ചതായും, തന്നെ പരിഗണിച്ചതിന് അയര്‍ലന്‍ഡ് ക്രിക്കറ്റ് അസോസിയേഷനോട് സഞ്ജു നന്ദി അറിയിച്ചതായുമാണ് ലഭ്യമാവുന്ന വിവരം.

സമീപകാല അന്താരാഷ്ട്ര-ആഭ്യന്തര ടൂര്‍ണ്ണമെന്റുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും തുടര്‍ച്ചയായി അവഗണന നേരിടുകയാണ് സഞ്ജു സാംസണ്‍. ഇക്കഴിഞ്ഞ ടി-20 ലോകകപ്പിനും, അതിന് ശേഷം നടന്ന ബംഗ്ലാദേശിനെതിരായ പരമ്പരയിലും താരത്തിന് അവസരം നിഷേധിച്ചിരുന്നു. ഈ ഘട്ടത്തിലാണ് സഞ്ജുവിന്റെ പ്രതിഭയില്‍ കണ്ണുവച്ച്കൊണ്ട് അയര്‍ലന്‍ഡ് ക്രിക്കറ്റ് അസോസിയേഷന്റെ ഭാഗത്തുനിന്നും നീക്കമുണ്ടായത്. അയര്‍ലന്‍ഡ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് തന്നെ ഇതിനായി രംഗത്തുവന്നിരുന്നു എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. എന്നാല്‍ തനിക്ക് ഇന്ത്യക്ക് വേണ്ടി മാത്രം കളിക്കാനേ കഴിയൂ എന്നും, അവസരത്തിനായി കാത്തിരിക്കുമന്നും, കഠിനാധ്വാനം ചെയ്യുമെന്നുമായിരുന്നു സഞ്ജുവിന്റെ മറുപടി.

Share this news

Leave a Reply

%d bloggers like this: