ഉക്രൈൻ അഭയാർത്ഥികൾക്കായി 470 ഒഴിഞ്ഞുകിടക്കുന്ന വീടുകളിൽ താമസ സൗകര്യമൊരുക്കുമെന്ന് അയർലൻഡ്

യുദ്ധസാഹചര്യത്തില്‍ ഉക്രൈന്‍ വിട്ട് അയര്‍ലന്‍ഡിലേക്കെത്തിയ അഭയാര്‍ഥികളെ താമസിപ്പിക്കുന്നതിനായി രാജ്യത്തെ ഒഴിഞ്ഞു കിടക്കുന്ന 470 വീടുകള്‍ വിട്ടുനല്‍കാനൊരുങ്ങി അയര്‍ലന്‍‍ഡ്. മന്ത്രിസഭാ ഉപസമിതിയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

സര്‍ക്കാരിന്റെ പദ്ധതിയായ Offer a Home പ്രകാരമാണ് പുതിയ നീക്കം. ഇത്തരം വീടുകള്‍ കണ്ടെത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലായിരുന്നു സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടുപോയത്. 80 ശതമാനത്തിലധികം വീട്ടുടമസ്ഥരുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. തദ്ദേശ ഭരണസമിതികള്‍ക്കാണ് വീടുകള്‍ കണ്ടെത്തുന്നതിനും, പദ്ധതി മുന്നോട്ട് കൊണ്ടുപോവുന്നതിനുമുള്ള ചുമതല.

നിലവില്‍ 69000 അഭയാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ താമസസൌകര്യം ഒരുക്കിയതായുളള കണക്കുകളാണ് സര്‍ക്കാര്‍പുറത്തുവിടുന്നത്. ഇവരില്‍ 52000 പേര്‍ ഉക്രൈന്‍ സ്വദേശികളും, 17000 പേര്‍ ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ ആവശ്യപ്പെട്ട് രാജ്യത്തെത്തിയവരുമാണ്. ഈ വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് തന്നെ 2000 പേര്‍ കൂടി ഇത്തരത്തില്‍ എത്തിച്ചേരുമെന്നാണ് നിലവില്‍ പ്രതീക്ഷിക്കപ്പെടുന്നത്.

Share this news

Leave a Reply

%d bloggers like this: