ഹൗസിങ് മിനിസ്റ്റർക്കെതിരായ അവിശ്വാസ പ്രമേയത്തിൽ സർക്കാരിന് വിജയം

അയര്‍ലന്‍ഡ് ഹൗസിങ് മിനിസ്റ്റര്‍ Darragh O’Brien നെതിരെ People Before Profit(PBP) Dáil ല്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തില്‍ സര്‍ക്കാരിന് വിജയം. പ്രമേയ ചര്‍ച്ചയ്ക്ക് ശേഷം നടന്ന വോട്ടെടുപ്പില്‍ 86 അംഗങ്ങള്‍ മന്ത്രിയെ അനുകൂലിക്കുകയും, 63 അംഗങ്ങള്‍ മന്ത്രിയെ എതിര്‍ക്കുകയും ചെയ്തു. അവിശ്വാസ പ്രമേയത്തിനെതിരെ സഭയില്‍ സര്‍ക്കാര്‍ മന്ത്രിക്കുവേണ്ടി വിശ്വാസപ്രമേയം അവതരിപ്പിച്ചു. പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനായിരുന്നു ചര്‍ച്ചയ്ക്ക് തുടക്കമിട്ടുകൊണ്ട് സംസാരിച്ചത്.

പ്രതിസന്ധികള്‍ നിറഞ്ഞ ഒരു കാലഘട്ടത്തില്‍ മന്ത്രിസ്ഥാനം ഏറ്റെടുത്ത വ്യക്തിയാണ് Darragh O’Brien നെന്നും. മികച്ച അര്‍പ്പണബോധത്തോടെയും, ഉത്തരവാദിത്തബോധത്തോടെയും പ്രവര്‍ത്തിച്ച വ്യക്തിയാണ് അദ്ദേഹമെന്നും മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു. ഹൗസിങ് മേഖലയില്‍ മന്ത്രി മുന്നോട്ട് വച്ച മാറ്റങ്ങള്‍ ഇപ്പോള്‍ തന്നെ ഫലം കണ്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിക്കെതിരെ നേരിട്ടുള്ള വ്യക്തിപരമായ ആക്രമണമാണ് എതിര്‍പക്ഷം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഹൗസിങ് മേഖലയില്‍ സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളും, ലക്ഷ്യങ്ങളും ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു അദ്ദേഹം സംസാരിച്ചത്.

മിനിസ്റ്റര്‍ Darragh O’Brien നെ വ്യക്തിപരമായി ലക്ഷ്യം വച്ചുകൊണ്ടുള്ളതല്ല ഇപ്പോള്‍ മുന്നോട്ട് വച്ച അവിശ്വാസ പ്രമേയമന്ന് PBP അംഗം Richard Boyd Barrett പറഞ്ഞു. സര്‍ക്കാരിന്റെ ഹൗസിങ് നയങ്ങളിലെ വലിയ അപാകതകള്‍ സര്‍ക്കാരിനെ ബോധ്യപ്പെടുത്താനുളള ഒരു ശ്രമമാണ് ഇതെന്നാണ് അദ്ദേഹം പറഞ്ഞത്.

ജനങ്ങള്‍ക്ക് മന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി Sinn Féin നേതാവ് Mary Lou McDonald ഉം പറഞ്ഞു. ഭരണപക്ഷത്തിന് ഹൗസിങ് മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വര്‍ഷങ്ങളോളം സമയം ലഭിച്ചുവെങ്കിലും, അവര്‍ അത് കുടുതല്‍ മോശമാക്കുകയാണ് ചെയ്തത്, വിദ്യാഭ്യാസ-തൊഴില്‍ മേഖലകളെ ഇത് മോശമായി ബാധിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Share this news

Leave a Reply

%d bloggers like this: