ക്രിസ്തുമസ് ഷോപ്പിങ് വേളയിൽ ഡബ്ലിൻ നഗരത്തിൽ തിരക്കേറും ; നഗരത്തിലെ ചിലവുകുറഞ്ഞ കാർ പാർക്കിങ് സ്‌പേസുകൾ ഏതൊക്കെയെന്നറിയാം

‍ഡബ്ലിന്‍ നഗരം കൃസ്തുമസ് ഷോപ്പിങ്ങിന്റെ തിരക്കുകളിലേക്ക് ക‌ടക്കാനിരിക്കുകയാണ്. ധാരാളം ആളുകള്‍ സിറ്റി സെന്ററിലേക്ക് ഷോപ്പിങ്ങിനായി എത്തുമ്പോള്‍ നേരിടാന്‍ സാധ്യതയുള്ള ഏറ്റവും വലിയ പ്രശ്നം നഗരത്തിലെ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ടവയാണ്. നഗരത്തില്‍ എവിടെയാക്കെയാണ് പാര്‍ക്കിങ് സ്പേസുകള്‍ ഉള്ളതെന്നും, ഇവിടങ്ങളിലെ പ്രവൃത്തി സമയവും, പാര്‍ക്കിങ്ങിനായി ഈടാക്കുന്ന തുകയും സംബന്ധിച്ച് കൂടുതലറിയാം..

Christchurch

നഗരത്തിലെ പ്രധാന പാര്‍ക്കിങ് സോണുകളിലൊന്നായ Q Carpark Christchurch ല്‍ 213 പാര്‍ക്കിങ് സ്പേസുകളാണുള്ളത്. ആഴ്ചയില്‍ എല്ലാദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പാര്‍ക്കിങ് സ്പേസാണ് ഇത്. മണിക്കൂറിന് 4.60 യൂറോ എന്ന തോതിലാണ് പാര്‍ക്കിങ് ഫീസ് ഈടാക്കുന്നത്. 24 മണിക്കൂര്‍ പാര്‍ക്കിങ്ങിന് 42 യൂറോയും ചിലവുവരും.

Drury Street

Drury Street ല്‍ Grafton Street നും South William സ്ട്രീറ്റിനും സമീപത്തായി സ്ഥിതി ചെയ്യുന്ന പാര്‍ക്കിങ് സോണാണ് Park Rite കാര്‍ പാര്‍ക്ക്. ആഴ്ചയില്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്ന ഇവിട മണിക്കൂറിന് 4.20 യൂറോ ആണ് പാര്‍ക്കിങ് ഫീസ്. കൃസ്തുമസ് ദിവസം ഈ പാര്‍ക്കിങ് സോണ്‍ അവധിയായിരിക്കും.

Trinity Street

തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഏഴുമുതല്‍ രാത്രി 1 മണി വരെയും, ഞായറാഴ്ച രാവിലെ 9 മുതല്‍ രാത്രി 1 മണി വരെയുമാണ് ട്രിനിറ്റി സ്ട്രീറ്റ് പാര്‍ക്കിങ് പ്രവര്‍ത്തിക്കുക. മണിക്കൂറിന് 5 യൂറോ ആണ് പാര്‍ക്കിങ് ഫീസ്. രാത്രി 8 മുതല്‍ രാവിലെ 9 വരെയുള്ള ഓവര്‍നൈറ്റ് പാര്‍ക്കിങ്ങിന് 20 യൂറോയുഈടാക്കും.

Jervis Street

Jervis Street ലുള്ള ബഹുനില കാര്‍പാര്‍ക്കിങ്ങില്‍ ആകെ 267 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൌകര്യമുണ്ട്. വെള്ളി, ശനി ഒഴികെയുള്ള ദിവസങ്ങളില്‍ 24 മണിക്കൂറും ഈ പാര്‍ക്കിങ് സോണ്‍ പ്രവര്‍ത്തിക്കും. വെള്ളി, ശനി ദിവസങ്ങളില്‍ രാത്രി 2 മണി വരെ മാത്രമേ ഇവിടം പാര്‍ക്കങ് ലഭ്യമാവുകയുള്ളു. മണിക്കൂറിന് 3.20 യൂറോ എന്നതാണ് നിരക്ക്. ഞായര്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ പരമാവധി നിരക്ക് 15 യൂറോയും, ശനിയാഴ്ച 20 യൂറോയുമാണ്.

 Jervis Shopping Centre ലെ വലിയ കാര്‍ പാര്‍ക്കിങ്ങില്‍ ആകെ 750 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൌകര്യമുണ്ട്. തിങ്കള്‍ മുതല്‍ ബുധന്‍ വരെയുള്ള ദിവസങ്ങളിലും വെള്ളിയാഴ്ചയും രാവിലെ 7മുതല്‍ രാത്രി 9 വരെയാണ് സമയം. വ്യാഴാഴ്ച രാവിലെ 7 മുതല്‍ രാത്രി 10 വരെയും, ശനിയാഴ്ച രാവിലെ 7 മുതല്‍ രാത്രി 9 വരെയും, ഞായറാഴ്ച രാവിലെ 9.30 മുതല്‍ രാത്രി 8 വരെയുമാണ് സമയം. മണിക്കൂറിന് 3 യൂറോയാണ് ചാര്‍ജ്ജ് . പരമാവധി ചാര്‍ജ്ജ് 13 യൂറോ

Grafton Street

Grafton Street ലെ ബഹുനില കാര്‍ പാര്‍ക്കിങ്ങില്‍ ആകെ 380 സ്പേസുകളാണുള്ളത്. രണ്ട് മണിക്കൂറിന് 8 യൂറോയാണ് ഇവിടെ ചാര്‍ജ്ജ് ഈടാക്കുക. തിങ്കള്‍ മുതല്‍ ശനിവരെയുള്ള ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ രാത്രി 12 വരെയും, ഞായറാഴ്ച രാവിലെ 9 മുതല്‍ രാത്രി 12 വരെയുമാണ് സമയം.

Parnell Centre

Parnell Centre ലെ പാര്‍ക്കിങ് സ്റ്റേഷനില്‍‍ ആകെ 500 സ്പേസുകളാണുള്ളത്. തിങ്കള്‍ മുതല്‍ ‍ഞായര്‍ വരെ എല്ലാ ദിവസങ്ങളിലും പ്രവര്‍ത്തിക്കും. മണിക്കൂറിന് 3.70 യൂറോയും, ഒരു ദിവസത്തേക്ക് പരമാവധി 11 യൂറോയുമാണ് പാര്‍ക്കിങ് ഫീസ്.
Arnotts

Arnotts

Arnottsസമീപത്ത് Henry Street ലുള്ള കാര്‍ പാര്‍ക്കിങ്ങില്‍ 350 കാറുകള്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്. തിങ്കള്‍, ചൊവ്വ, ബുധന്‍, ശനി ദിവസങ്ങളില്‍ രാവിലെ 7.30മുതല്‍ രാത്രി 8 വരെയും, വ്യാഴാഴ്ച രാവിലെ 7.30 മുതല്‍ രാത്രി 9 വരെയും, ഞായര്‍ രാവിലെ 9 മുതല്‍ രാത്രി 8 വരെയും, വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ രാത്രി 8 വരെയും ഈ പാര്‍ക്കിങ് സോണ്‍ പ്രവര്‍ത്തിക്കും.

Ilac Centre

ആയിരം കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൌകര്യം Ilac Centre ലുണ്ട്. ഒരു മണിക്കൂര്‍ പാര്‍ക്കിങ്ങിന് 3.60 യൂറോയാണ് ചാര്‍ജ്ജ്. തിങ്കള്‍ മുതല്‍ ശനി വരെയുളള ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ രാത്രി 9 വരെയും, ഞായറാഴ്ച രാവിലെ 10 മുതല്‍ രാത്രി 8 വരെയുമാണ് പ്രവര്‍ത്തിസമയം.

Fleet Street

Fleet Street ലുള്ള ബഹുനില കാര്‍ പാര്‍ക്കിങ്ങില്‍ 393 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൌകര്യമുണ്ട്. മണിക്കൂറിന് 4 യൂറോയാണ് പാര്‍ക്കിങ് ചാര്‍ജ്ജ്. തിങ്കള്‍ മുതല്‍ ബുധന്‍ വരെയുള്ള ദിവസങ്ങളില്‍ രാവിലെ 6 മുതല്‍ രാത്രി 12 വരെയും, വ്യാഴം മുതല്‍ ഞായര്‍ വരെയുള്ള ദിവസങ്ങളില്‍ രാവിലെ 6 മുതല്‍ രാത്രി 1 മണി വരെയും പാര്‍ക്കിങ് സോണ്‍ പ്രവര്‍ത്തിക്കും.

Share this news

Leave a Reply

%d bloggers like this: