ഖത്തർ ലോകകപ്പ് : അർജന്റീന അന്തിമ പോരാട്ടത്തിന് ; എതിരാളികളെ ഇന്നറിയാം

മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ലോകകപ്പ് നേട്ടമെന്ന അര്‍ജന്റീനയുടെ സ്വപനങ്ങള്‍ പൂവണിയാന്‍ ഇനി ഒരു മത്സരം മാത്രം. ഇന്നലെ നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മെസിയും കൂട്ടരും ഫൈനലിലേക്ക് യോഗ്യത നേടിയത്. ടീമിനായി ജൂലിയന്‍ ആല്‍വരസ് രണ്ട് ഗോളുകളും, നായകന്‍ മെസി ഒരു ഗോളും നേടി.

മത്സരത്തിന്റെ മുപ്പത്തിനാലാം മിനിറ്റില്‍ ലഭിച്ച ഒരു പെനാല്‍റ്റിയിലൂടെയായിരുന്നു ഇന്നലെ ആദ്യഗോള്‍ പിറന്നത്. കിക്കെടുത്ത മെസി അവസരം പാഴാക്കാതെ ഇത് ഗോളാക്കുകയായിരുന്നു. തുടര്‍ന്ന് 39 ാം മിനിറ്റില്‍ ആല്‍വാരസ് ഗോള്‍ നേടി. ഹാള്‍വേ ലൈനിന് സമീപത്തുവച്ച് മെസി റീലീസ് ചെയ്ത പന്തുമായി കുതിച്ച ആല്‍വാരസ് ക്രൊയേഷ്യന്‍ പ്രതിരോധ നിരയെയും, ഗോകീപ്പറെയും കവച്ചുവച്ച് കൊണ്ട് പന്ത് വലയിലാക്കുകയായിരുന്നു. തുടര്‍ന്ന് 69 ാം മിനിറ്റില്‍ ക്രൊയേഷന്‍ പ്രതിരോധത്തെ തകര്‍ത്ത് മെസി ബോക്സിലേക്ക് നല്‍കിയ പന്ത് ആല്‍വാരസ് വീണ്ടും വലയിലാക്കി. ഇതോടെ ക്രൊയേഷ്യയുടെ ഫൈനല്‍ സ്വപ്ങ്ങള്‍ ഏറെക്കുെറെ ഇല്ലാതാവുകയും ചെയ്തു.

ഫൈനലില്‍ അര്‍ജന്റീനയുടെ എതിരാളികളെ ഇന്ന് നടക്കുന്ന രണ്ടാം സെമിഫൈനലിന് ശേഷമറിയാം. ഇന്ത്യന്‍ സമയം രാത്രി 12.30 നാണ് ഫ്രാന്‍സും, മൊറോക്കോയും തമ്മിലുളള സെമി ഫൈനല്‍ പോരാട്ടം. ബെല്‍ജിയം, സ്പെയിന്‍ പോര്‍ച്ചുഗല്‍ അടക്കമുള്ള വമ്പന്‍ ടീമുകളെ കെട്ടുകെട്ടിച്ച് സെമിഫൈനല്‍ യോഗ്യത നേടിയ മൊറോക്കോ ഫ്രാന്‍സിന് വലിയ ഭീഷണി സൃഷ്ടിക്കും. ഫ്രഞ്ച് താരങ്ങളുടെ ഒത്തിണക്കവും, വേഗതയുമാവും മൊറോക്കോയ്ക്ക് വെല്ലുവിളിയാവുക. എംബാപ്പേ, ജിറൂഡ് അടക്കമുള്ള താരങ്ങള്‍ കാഴ്ചവയ്ക്കുന്ന മികച്ച് കളിമികവ് ഫ്രാന്‍സിന് ഗുണം ചെയ്യും.

Share this news

Leave a Reply

%d bloggers like this: