ആരോഗ്യ മേഖലയിലെ പ്രതിസന്ധി നേരിടാൻ സർവ്വ സന്നാഹങ്ങളും ഉപയോഗിക്കണമെന്ന് HSE ക്ക് പ്രധാനമന്ത്രിയുടെ നിർദ്ദേശം

ശൈത്യകാല വൈറസ് രോഗബാധ വര്‍ദ്ധിച്ച സാഹചര്യത്തില്‍ ആരോഗ്യ മേഖല നേരിടുന്ന പ്രതിസന്ധിയും, ആശുപത്രികള്‍ നേരിടുന്ന സമ്മര്‍ദ്ദവും പരിഹരിക്കാന്‍ സര്‍വ്വസന്നാഹങ്ങളും ഉപയോഗിക്കണമെന്ന നിര്‍ദ്ദേശവുമായി പ്രധാനമന്ത്രി ലിയോ വരദ്കര്‍. കഴിഞ്ഞ ദിവസം HSE ഉന്നത ഉദ്യോഗസ്ഥരുമായും, ആരോഗ്യമന്ത്രി Stephen Donnelly യുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. സ്വകാര്യ ആശുപത്രികളെയടക്കം ഇതിനായി ഉപയോഗിക്കാവുന്നതാണെന്നും, അധികസമയം പ്രവര്‍ത്തിക്കുന്നത് പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ്, ഫ്ലൂ,RSV, എന്നീ മൂന്ന് വൈറസുകളുടെ സാന്നിദ്ധ്യം, ageing population, കോവിഡ് കാലത്ത് തിരിച്ചറിയാതെ പോയ രോഗങ്ങള്‍ ചികിത്സിക്കേണ്ടതിന്റെ ആവശ്യകത എന്നിവയാണ് നിലവില്‍ ആശുപത്രികളില്‍ തിരക്ക് വര്‍ദ്ധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളായി ലിയോ വരദ്കര്‍ ചൂണ്ടിക്കാട്ടിയത്.

അതേസമയം രോഗവ്യാപനം മുന്‍കൂട്ടി കാണുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന ആരോപണങ്ങളെ അദ്ദേഹം തള്ളി. മാസ്ക് നിബന്ധന തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച് നിലവില്‍ തീരുമാനമെടുത്തിട്ടില്ല, എന്നാല്‍ പൊതുഗതാഗത സംവിധാനങ്ങളിലടക്കം മാസ്ക് ധരിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ വീടുകളില്‍ തുടരണമെന്നും, കോവിഡ് , ഫ്ലൂ എന്നിവയുടെ വാക്സിന്‍ ഇതുവരെ സ്വീകരിക്കാത്തവര്‍ ഇതിനായി മുന്നോട്ടവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: