ആദ്യവെള്ളി നൈറ്റ് വിജിൽ ജനുവരി 6 ന് ഡബ്ലിൻ ബുമോണ്ടിൽ

ലോക സുവിശേഷവത്കരണ ദൗത്യത്തിന്‍റെ ഭാഗമായി ബഹു. സേവ്യര്‍ ഖാൻ വട്ടായില്‍ അച്ചന്‍ സ്ഥാപിച്ച ANOINTING FIRE CATHOLIC MINISTRY( AFCM )യുടെ അയർലണ്ട് ഘടകം ഒരുക്കുന്ന ആദ്യവെള്ളി നൈറ്റ് വിജിൽ ജനുവരി 6ന് ഡബ്ലിൻ ബുമോണ്ടിലെ St. John Vianney Church, Artane നിൽ വെച്ച് നടത്തപ്പെടുന്നു. ആദ്യവെള്ളി വൈകുന്നേരം 07:15 നു ജപമാലയോടുകൂടി ആരംഭിക്കുന്ന ശുശ്രൂഷയിൽ 07:30 നാണ് ഇംഗ്ലീഷ് വിശുദ്ധ കുർബാന. ഇംഗ്ലീഷിലും മലയാളത്തിലുമായി ക്രമീകരിച്ചിരിക്കുന്ന ശുശ്രൂഷയിൽ, രോഗശാന്തി പ്രാർഥന ,ദിവ്യകാരുണ്യ ആരാധനാ എന്നിവ ഉണ്ടായിരിക്കുന്നതാണ് . ശുശ്രൂഷയുടെ ഭാഗമായി കുമ്പസാരത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് . 09:30 നാണ് ശുശ്രൂഷകൾ സമാപിക്കുന്നത് . ജനുവരി 6ന് നടക്കുന്ന ശുശ്രൂഷകൾക്ക് UK യിൽ നിന്നുള്ള AFCM വചന പ്രഘോഷകനായ Br. Jose Kuriakose ആണ് നേതൃത്വം നൽകുന്നത്.

ഈശോയുടെ തിരുഹൃദയ വാഗ്ദാനങ്ങൾ സീകരിക്കുന്നതിനും , തിന്മ വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ തിരുസഭയ്ക്കുവേണ്ടിയും, കുടുംബങ്ങളുടേയും ,ദേശങ്ങളുടെയും ,ജനതകളുടെയും വിശുദ്ധീകരണത്തിനു വേണ്ടിയും പ്രാർഥിച്ച് അനുഗ്രഹങ്ങൾ നേടുന്നതിനും ,ദൈവരാജ്യ ശുശ്രൂഷകളിൽ പങ്കുകാരാകുന്നതിനും AFCM അയർലണ്ട് ഏവരെയും സ്നേഹപൂർവം യേശുനാമത്തിൽ സ്വാഗതം ചെയ്യുന്നു .

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0872478524

Share this news

Leave a Reply

%d bloggers like this: