ഐറിഷ് ബീഫ് ഉത്പന്നങ്ങൾക്കുള്ള വിലക്ക് പിൻവലിച്ച് ചൈന

ഐറിഷ് ബീഫ് ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് ചൈന ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. 2020 മെയ് മാസത്തിലായിരുന്നു അയര്‍ലന്‍ഡില്‍ നിന്നുള്ള ബീഫ് ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് ചൈന വിലക്കേര്‍പ്പെടുത്തിയത്. അയര്‍ലന്‍ഡിലെ ഒരു പശുവില്‍ Bovine Spongiform Encephalopathy (BSE) എന്ന ന്യൂറോളജിക്കല്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു ഇത്. Tipperary യിലെ 14 വയസ്സുള്ള ഒരു പശുവിലായിരുന്നു രോഗം കണ്ടെത്തിയത്. തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ശുചിത്വ കരാര്‍ പ്രകാരം ഇറക്കുമതി വിലക്കുകയായിരുന്നു.

2018 മുതലായിരുന്നു അയര്‍ലന്‍ഡില്‍ നിന്നുള്ള ബീഫ് ചൈനയിലേക്ക് കയറ്റുമതി ചെയ്യാന്‍ ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യത്തേക്കുള്ള കയറ്റുമതി അയര്‍ലന്‍ഡിലെ ബീഫ് ഉത്പാദന മേഖലയ്ക്ക് വലിയ ഉണര്‍വായിരുന്നു. പ്രതിവര്‍ഷം 100 മില്യണ്‍ യൂറോയുടെ വ്യാപാരം വിലക്കിന് മുന്‍പായി നടന്നിരുന്നു. എന്നാല്‍ വിലക്കേര്‍പ്പെടുത്തിയതോടെ ഐറിഷ് ബീഫ് ഉത്പാദകര്‍ വലിയ തിരിച്ചടി നേരിട്ടു. ചൈന തീരുമാനം പുനപരിശോധിച്ചത് ബീഫ് മേഖലയ്ക്ക് വലിയ ആത്മവിശ്വാസം നല്‍കുമെന്ന് ഐറിഷ് കാര്‍ഷിക-ഭക്ഷ്യ വകുപ്പ് മന്ത്രി Charlie McConalogue പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: