ടിപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ നാളെ ശനിയാഴ്ച.

ക്ലോൺമേൽ:- അയർലൻഡിലെ അതിപുരാതന നഗരമായ ക്ലോൺ മേലിലെ ടിപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ നാളെ (ജനുവരി ഏഴാം തീയതി) വൈകിട്ട് 04:30നു സെൻറ് മേരീസ് ചർച്ചിന്റെ പാരിഷ് ഹാളിൽ റെവ. ഫാദർ. പോൾ തെറ്റയിൽ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകസമിതി അറിയിച്ചു.

ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം വിവിധ കലാകായിക പരിപാടികളും, ഇന്ത്യൻ ഓഷ്യൻ കാറ്ററിംഗ് സർവീസിന്റെ നേതൃത്വത്തിൽ നടത്തുന്ന വിഭവസമൃതമായ സദ്യയും, അതിനുശേഷം “ടിപ്പ് വോയിസ്” അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്.

പ്രതീക്ഷയും പ്രത്യാശയും നൽകുന്ന ഈ പുതുവത്സരത്തിനെ വരവേറ്റുകൊണ്ടുള്ള ടിപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ആഘോഷത്തിലേക്ക് എല്ലാവരെയും സംഘാടകസമിതി ഹൃദയപൂർവ്വം ക്ഷണിക്കുന്നു.

പരിപാടിയുടെ വിശദവിവരങ്ങളും, കാര്യപരിപാടികളും അറിയാൻ ലിജോ ജോസഫ് (+353879096246), മാത്യു അഗസ്റ്റിൻ (+353 89 468 7808), റോണി ഫ്രാൻസിസ് (+353894112129) എന്നിവരെ ബന്ധപ്പെടാവുന്നതാണ് എന്നും സംഘാടകസമിതി അറിയിക്കുന്നു

Share this news

Leave a Reply

%d bloggers like this: