അയർലൻഡിലെ ഗാർഹിക പീഡന നിയമങ്ങളിൽ സുപ്രധാന പരിഷ്കരണം ഉടനെന്ന് ജസ്റ്റിസ് മിനിസ്റ്റർ

വരുന്ന സമ്മര്‍ സീസണിന് മുന്‍പായി തന്നെ രാജ്യത്തെ ഗാര്‍ഹിക പീഢന നിയമങ്ങളില്‍ സുപ്രധാന പരിഷ്കരണങ്ങള്‍ കൊണ്ടുവരുമെന്ന് ജസ്റ്റിസ് മിനിസ്റ്റര്‍ സൈമണ്‍ ഹാരിസ്. ശിക്ഷ നടപടികള്‍ കുടപ്പിക്കുക, ഇരയുടെ അവകാശങ്ങളെ ശക്തിപ്പെടുത്തുക, ലൈംഗിക കുറ്റവാളികളെ നിരീക്ഷിക്കുന്നത് ശക്തമാക്കുക തുടങ്ങിയതടക്കമുള്ള പരിഷ്കാരങ്ങള്‍ കൊണ്ടുവരുമെന്ന് മന്ത്രി വാഗ്ദാനം നല്‍കി.

Stalking , strangulation എന്നിവയെ പ്രത്യേക കുറ്റകൃത്യങ്ങളായി കണക്കാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും, അപകടകരമായ ആക്രമങ്ങള്‍ക്കുള്ള ശിക്ഷ 5 വര്‍ഷത്തില്‍ നിന്നും പത്ത് വര്‍ഷമാക്കി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രോണിക് ടാഗിങ് അടക്കമുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുകൊണ്ട് ലൈംഗിക കുറ്റവാളികളെ നിരീക്ഷിക്കുമെന്നും മിനിസ്റ്റര്‍ പറഞ്ഞു.

ഇരയുടെ അവകാശങ്ങളെ ശക്തമാക്കിക്കൊണ്ട് രൂപകല്‍പ്പന ചെയ്ത ബില്ലാണ് ഇതെന്നും, ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിചാരണകളില്‍ ഇരയുടെ ഐഡന്റിറ്റി ഇതിലൂടെ സംരക്ഷിക്കപ്പെടുമെന്നും മിനിസ്റ്റര്‍ ഹാരിസ് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: