സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ഡബ്ലിനിൽ പ്രതിഷേധം

സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ക്കെതിരെ ഡബ്ലിനില്‍ പ്രതിഷേധം. സോഷ്യലിസ്റ്റ് ഫെമിനിസ്റ്റ് സംഘടനയായ Rosa യുടെ നേതൃത്വത്തിലാണ് പ്രതിഷേധം അരങ്ങേറിയത്. “Stop Killing Women” എന്ന മുദ്രാവാക്യമുയര്‍ത്തിയിരുന്നു പ്രതിഷേധം.

ഈ മുദ്രാവാക്യം കൈകളില്‍ പതിപ്പിച്ചു നില്‍ക്കുന്ന ഒരു സ്ത്രീയുടെ മ്യൂറല്‍ പെയിന്റിങ്ങിന് മുന്നിലായാണ് പ്രതിഷേധക്കാര്‍ അണിനിരന്നത്. ചിത്രത്തിന് സമാനമായി പ്രതിഷേധക്കാര്‍ കൈകളില്‍ മുദ്രാവാക്യം എഴുതിവച്ചിരുന്നു. Emmalene Blake എന്ന ചിത്രകാരിയാണ് ഈ മ്യൂറല്‍ പെയിന്റിങ്ങിന് രൂപം നല്‍കിയത്.

ലിംഗപരമായ അതിക്രമങ്ങളെ സര്‍ക്കാര്‍ അടിയന്തിര പ്രാധാന്യത്തോടെ നോക്കിക്കാണണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. മാര്‍ച്ച് 8 ന് അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് അയര്‍ലന്‍ഡിലെ വനിതാ സംഘടനകള്‍, ട്രേഡ് യൂണിയനുകള്‍, വിദ്യാര്‍ഥി സംഘടനകള്‍ എന്നിവര്‍ സ്ത്രീകള്‍ക്കെതിരായ അത്രിക്രമങ്ങള്‍ക്ക് എതിരെ അണിനിരക്കണമെന്നും Rosa പ്രതിനിധികള്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: