വലിയ ലക്ഷ്യങ്ങളുമായി IKEA; രണ്ട് വർഷത്തിനുള്ളിൽ അയർലൻഡിലെ രണ്ടാമത്തെ വലിയ ഔട്ട്‍ലെറ്റ് തുറക്കാൻ ലക്ഷ്യമിട്ട് കമ്പനി

നിലവില്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ IKEA ഔട്ട്‍ലെറ്റ് പ്രവര്‍ത്തിക്കുന്നത് നോര്‍ത്ത് ഡബ്ലിനിലെ ബാലിമണില്‍

അയര്‍ലന്‍ഡില്‍ തങ്ങളുടെ രണ്ടാമത്തെ പ്രധാന ഔട്ട്ലെറ്റ് തുറക്കാന്‍ ലക്ഷ്യമിട്ട് സ്വീഡിഷ് റീട്ടെയില്‍ ഭീമന്‍മാരായ IKEA. രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ പുതിയ ഔട്ട്‍ലെറ്റ് പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് കമ്പനി അധികൃതര്‍ നല്‍കുന്ന സൂചന. നോര്‍ത്ത് ഡബ്ലിനിലെ ബാലിമണില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട്‍ലെറ്റിന് പുറമെയാണ് രണ്ടാമതൊരു ഷോറൂം കൂടെ കമ്പനി അധികൃതര്‍ തുറക്കാനൊരുങ്ങുന്നത്. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ IKEA ഔട്ട്‍ലെറ്റാണ് ബാലിമണിലേത്.

20000 സ്ക്വയര്‍ ഫീറ്റോളം വിസ്തീര്‍ണ്ണത്തിലാണ് പുതിയ ഷോറൂം ആരംഭിക്കുക എന്ന് IKEA എക്സിക്യൂട്ടീവ് Marsha Smith പറഞ്ഞു. ഡബ്ലിന്‍ ഏരിയയില‍്‍ തന്നെയാണ് പുതിയ സ്ഥാപനവും ആരംഭിക്കാന്‍ ലക്ഷ്യമിടുന്നത്. അയര്‍ലന്‍ഡില്‍ തങ്ങള്‍ക്ക് വലിയ ലക്ഷ്യങ്ങളാണ് ഉള്ളതെന്നും, എല്ലാവരും തങ്ങളോടൊപ്പം ഷോപ്പ് ചെയ്യാനുള്ള സാഹചര്യങ്ങളിലേക്ക് എത്താന്‍ കമ്പനി ആഗ്രഹിക്കുന്നതായും മാര്‍ഷ സ്മിത്ത്പറഞ്ഞു.

2009 ലായിരുന്നു ബാലിമണില്‍ IKEA തങ്ങളുടെ ആദ്യത്തെ ഔട്ട്‍ലെറ്റ് ആരംഭിച്ചത്. 2022 ല്‍ ആഗസ്ത് വരെയുള്ള കണക്കുപ്രകാരം 216.7 മില്യണ്‍ യൂറോയുടെ ബിസിനസാണ് സ്ഥാപനത്തില്‍ നടന്നത്. നിലവില്‍ 730 ഓളം ആളുകളാണ് ഇവിടെ ജോലി ചെയ്യുന്നത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റിലും IKEA ഔട്ട്‍ലെറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: