നായയെ വളർത്താം , പക്ഷെ വീട്ടിൽ കുട്ടികളുണ്ടെങ്കിൽ ജാഗ്രത പുലർത്തണമെന്ന് കോർക്ക് Coroner Philip Comyn

വീട്ടില്‍ ചെറിയ കുട്ടികളുള്ളവര്‍ നായയെ വളര്‍ത്തുന്നുണ്ടെങ്കില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കോര്‍ക്ക് coroner Philip Comyn. മൂന്ന് മാസം മാത്രം പ്രായമുള്ള മിയ എന്ന കുട്ടി വളര്‍ത്തു നായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസിലെ ഇന്‍ക്വസ്റ്റിന്റെ ഭാഗമായാണ് coroner ടെ മുന്നറിയിപ്പ്.

വളര്‍ത്തുനായകള്‍ മികച്ച ചങ്ങാതിമാരാണെങ്കിലും അവരുടെ ചില സമയത്തെ പ്രവര്‍ത്തികള്‍ പ്രവചനാതീതമായിരിക്കും, ഇതുപോലുള്ള വലിയ അപകടങ്ങള്‍ വരുത്തി വയ്ക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മിയയുടെ മരണം ഒരു മുന്നറിയിപ്പ്

2021 ഫെബ്രുവരിയിലായിരുന്നു Ella Wood നും പങ്കാളിയായ Rhys O’Connell നും Mia O’Connell എന്ന പെണ്‍കുട്ടി ജനിച്ചത്. 2021 ജൂണ്‍ മാസം 6 ാം തീയ്യതിയായിരുന്നു ഇവരുടെ കുടുംബത്തില്‍ ഈ ദുരന്തം നടന്നത്. Ella യുടെ സഹോദരി Emily അന്നേ ദിവസം ഇവരുടെ വീട് സന്ദര്‍ശിച്ചിരുന്നു. ആറുവയസ്സുകാരനായ തന്റെ മകനെ അന്വേഷിക്കാനായി Emily പുറത്തിറങ്ങിയ വേളയില്‍ വീട്ടിലെ റെഡ് എന്നു പേരുള്ള വളര്‍ത്തുനായ മിയ കിടക്കുന്ന മുറിയിലേക്ക് കയറുകയും മിയയെ ആക്രമിക്കുകയും ചെയ്തു.

തിരിച്ചു റൂമിലേക്കെത്തിയ Emily കണ്ടത് നിലത്ത് ചോരയൊലിപ്പിച്ച് കിടക്കുന്ന മിയയെയും, അടുത്ത് വായില്‍ ചോരപ്പാടുമായി നില്‍ക്കുന്ന നായയെുമാണ്. തുടര്‍ന്ന് കുട്ടിയുടെ മാതാവായ Ella യെ വിളിക്കുകയും, പരിഭ്രാന്തരായ ഇരുവരും എമര്‍ജന്‍സി സര്‍വ്വീസിലേക്ക് വിവരമറിയിക്കുകയും ചെയ്തു. എന്നാല്‍ ഗുരുതരമായ പരിക്കേറ്റ മിയയെ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.

മിയ വീട്ടില്‍ എത്തിയ അന്നുമുതല്‍ തന്നെ terrier-Dachshund ക്രോസ് ബ്രീഡില്‍ പെടുന്ന ഈ നായ അക്രമസ്വഭാവം കാണിച്ചിരുന്നതായി അന്വേഷണത്തില്‍ വീട്ടുകാര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. നായയെ പുറത്തെ കൂട്ടില്‍ തന്നെ നിര്‍ത്താറാണ് പതിവെന്നും, അകത്തേക്ക് കയറാറില്ലെന്നും ഇവര്‍ വെളിപ്പെടുത്തിയിരുന്നു.

misadventure മൂലമുണ്ടായ ദുരന്തമാണ് ഇതെന്നാണ് coroner Mr Comyn ഇന്‍ക്വസ്റ്റിന് ശേഷം വിധി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കുട്ടി ആദ്യമായി വീട്ടിലെത്തിയ ദിവസം തന്നെ നായ അക്രമസ്വഭാവം കാണിച്ചത് നായയ്ക്ക് കുട്ടിയോടുള്ള അനിഷ്ടത്തിന്റെ സൂചനയായിരുന്നുവെന്നും രക്ഷിതാക്കള്‍ക്ക് മിയയെ രക്ഷിക്കാനുള്ള ഒരു അവസരം നഷ്ടമായതായും coroner വിധിയെഴുതി.

Share this news

Leave a Reply

%d bloggers like this: