ക്രിക്കറ്റ് ലെൻസ്റ്റർ ലീഗ് : രണ്ട് ഡിവിഷനുകളിൽ ചാംപ്യന്മാരായി ഫിൻഗ്ലാസ് ക്രിക്കറ്റ് ക്ലബ്

അയര്‍ലന്‍ഡിലെ ക്രിക്കറ്റ് ലെന്‍സ്റ്റര്‍ ലീഗില്‍ രണ്ട് ഡിവിഷനുകളില്‍ ചാംപ്യന്‍മാരായി ഫിന്‍ഗ്ലാസ് ക്രിക്കറ്റ് ക്ലബ്ബ്. ഡിവഷന്‍-12 ലും, ‍ഡിവിഷന്‍-15 ലുമാണ് ഫിന്‍ഗ്ലാസ് ചാംപ്യന്‍മാരായത്. വെള്ളിയാഴ്ച ഡബ്ലിന്‍ മാന്‍ഷന്‍ ഹൌസില്‍ നടന്ന ചടങ്ങില്‍ വച്ച് ക്ലബ്ബിനുള്ള ട്രോഫികള്‍ കൈമാറി.

കഴിഞ്ഞ സീസണിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഫിന്‍ഗ്ലാസ്-1 ടീം ഡിവിഷന്‍ -11 ലേക്ക് പ്രൊമോട്ട് ചെയ്യപ്പെട്ടു. ഫിന്‍ഗ്ലാസ്-2 ടീം ഡിവിഷന്‍ -13ലേക്കും പ്രൊമോട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇത്തവണത്തെ മൈനര്‍-2 കപ്പ് ജേതാക്കളും, ഡിവിഷന്‍ -20 റണ്ണേഴ്സ് അപ്പുമായ ഫിന്‍ഗ്ലാസ്-3 ‌ടീം ഡബിള്‍ പ്രൊമോഷനോട് കൂടി ഡിവിഷന്‍ – 18 ലേക്കെത്തി. കഴിഞ്ഞവര്‍ഷത്തെ Cubs(under 11)Mixed Cup A league ജേതാക്കളും ഫിന്‍ഗ്ലാസ് ക്ലബ്ബായിരുന്നു.

ഇതടക്കം നാല് പ്രധാന കിരീടങ്ങളാണ് കഴിഞ്ഞ വര്‍ഷം ഫിന്‍ഗ്ലാസ് ക്ലബ്ബ് സ്വന്തമാക്കിയത്. അടുത്ത സീസണിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള പരിശീലനം താരങ്ങള്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. പുതിയ സീസണിലേക്കുള്ള രജിസ്ട്രേഷനും ആരംഭിച്ചതായി ക്ലബ്ബ് അധികൃതര്‍ അറിയിച്ചു. ഫിന്‍ഗ്ലാസ് ക്ലബ്ബിന്റെ ഭാഗമാവാന്‍ താത്പര്യമുളളവര്‍ താഴെ തന്നിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

Romy Mathew :0872471142
Syam Mohan:0877549269
Chetan Mahadev: 0873690565

Share this news

Leave a Reply

%d bloggers like this: