കോർക്കിലെ ആശുപത്രിയിൽ ക്രൂരമായ ആക്രമണത്തിൽ വൃദ്ധനായ രോഗിക്ക് ദാരുണാന്ത്യം

കോര്‍ക്കിലെ മേഴ്സി യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ മറ്റൊരു രോഗിയില്‍ നിന്നുണ്ടായ ക്രൂരമായ ആക്രമണത്തില്‍ വൃദ്ധനായ രോഗിക്ക് ദാരുണാന്ത്യം. കോര്‍ക്ക് Berrings സ്വദേശിയായ Matthew Healy(89) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ 5 മണിയോടെ ആശുപത്രിയിലെ ജനറല്‍ വാര്‍ഡിലായിരുന്നു അക്രമം നടന്നത്. 32 കാരനായ അക്രമിയെ ഗാര്‍ഡ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നിലവില്‍ Bridewell ഗാര്‍ഡ സ്റ്റേഷനിലാണ് ഇയാളുള്ളത്. കോര്‍ക്കിലെ Churchfield സ്വദേശിയാണ് ഇയാള്‍.

പുലര്‍ച്ചെ 5 മണിയോടെ തന്റെ വാക്കിങ് ഫ്രെയിം ഉപയോഗിച്ചായിരുന്നു Healy യെ മര്‍ദ്ദിച്ചത്. സംഭവസ്ഥലത്തുവച്ചുതന്നെ ഇയാള്‍ മരണപ്പെടുകയായിരുന്നു. അസിസ്റ്റന്റ് സ്റ്റേറ്റ് പതോളജിസ്റ്റ് Dr Margaret Bolster ന്റെ നേതൃത്തില്‍ ഇദ്ദേഹത്തിന്റെ പോസ്റ്റ്മോര്‍ട്ടം പരിശോധനകള്‍ നടന്നു.

അക്രമത്തിന്റെ സാഹചര്യത്തില്‍ ആശുപത്രിയിലെ ജീവനക്കാര്‍ക്കും, മറ്റു രോഗികള്‍ക്കും കൌണ്‍സിലിങ് ഏര്‍പ്പെടുത്തുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: