ശരീരത്തിൽ ക്യാമറയുമായി ‘ഗാർഡ സ്പൈ ഡോഗുകൾ’ ഇറങ്ങും; പുതിയ നിയമ നിർമ്മാണത്തിനൊരുങ്ങി സർക്കാർ

ഗാര്‍ഡ സേനയുടെ ഭാഗമായ ഡോഗ് സ്ക്വാഡിനും ബോഡി ക്യാം സംവിധാനം നല്‍കാനൊരുങ്ങി സര്‍ക്കാര്‍. സേനാംഘങ്ങള്‍ക്ക് ബോഡി ക്യാം നല്‍കാനുള്ള നിയമത്തില്‍ ഇതിനായുള്ള വ്യവസ്ഥകളും ഉള്‍പ്പെടുത്തുമെന്നാണ് സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന വിവരം.

ഇതോടെ ബന്ദികളെ മോചിപ്പിക്കുന്നതടക്കമുള്ള അടിയന്തിര ഘട്ടങ്ങളില്‍ ബോഡി ക്യാം ഘടിപ്പിച്ച ഗാര്‍ഡ സ്പൈ ഡോഗുകളുടെ സേവനം സേനയ്ക്ക് ലഭിക്കും. The Garda Síochána (Recording Devices) Bill 2022 ന്റെ രണ്ടാം ഘട്ടം ഈ ബുധനാഴ്ചയാണ് ജസ്റ്റിസ് മിനിസ്റ്റര്‍ സൈമണ്‍ ഹാരിസ് Dáil ല്‍ അവതരിപ്പിക്കുക.

നായകളുടെ ശരീരത്തില്‍ ഘടിപ്പിച്ച ക്യാമറകളുട സഹായത്തോടെ രക്ഷാ പ്രവര്‍ത്തന ദൌത്യങ്ങളും, രഹസ്യ വിവരശേഖരങ്ങളുമടക്കം ഇതിനകം നിരവധി വിദേശരാജ്യങ്ങളില്‍ നടത്തിയിട്ടുണ്ട്. ദേശീയ സുരക്ഷയിലടക്കം ഇത്തരം നായകളുടെ സേവനം ലഭ്യമാക്കാനും കഴിയും. അണ്ടര്‍കവര്‍ ഓപ്പറേഷനുകള്‍ക്കും ഇത്തരം സ്പൈ ഡോഗുകളുടെ സഹായം ലഭിക്കുമെന്നുമാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

ഗാര്‍ഡ ഉദ്യോഗസ്ഥര്‍ ധരിക്കുന്ന ക്യാമറകള്‍ അവരുടെ വസ്ത്രത്തിന് മുകളില്‍ കാണാന്‍ കഴിയുന്ന രീതിയിലാണ് ധരിക്കേണ്ടതെന്ന നിബന്ധന ഈ നിയമത്തിലുണ്ടാവും. ക്യാമറകള്‍ റെക്കോഡ് ചെയ്യുമ്പോള്‍ ഇവയില്‍ ചുവന്ന ലൈറ്റ് തെളിയുകയും ചെയ്യും. ഇതൂകൂടാതെ ഗാര്‍ഡ പുതുതായി വാങ്ങിച്ച ഹെലികോപ്ടറുകളിലും, പ്ലെയിനുകളിലും റെക്കോഡിങ് ഡിവൈസുകള്‍ ഘടിപ്പിക്കുന്നതിനുള്ള വ്യവസ്ഥകളും പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തും.

Share this news

Leave a Reply

%d bloggers like this: