ഡബ്ലിനിൽ മലയാളി വിദ്യാർത്ഥികൾക്ക് നേരെ വംശീയ ആക്രമണം ; ” സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോവു ” എന്ന് ആക്രോശം (വീഡിയോ )

ഡബ്ലിനില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ വംശീയ ആക്രമണം. ഡബ്ലിന്‍ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. ഇവരെ ശാരീരികമായി ആക്രമിക്കുന്നതിന്റെയും, ഇവര്‍ക്കെതിരെ അസഭ്യം പറയുന്നതിന്റെയും ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ വഴി പുറത്തുവന്നു. ഒരു വിദ്യാര്‍ഥിനി തന്നെയാണ് ഈ ദ്യശ്യങ്ങള്‍ പങ്കുവച്ചത്.

ക്യാംപസില്‍ നിന്നും ഇറങ്ങി Broadstone Luas സ്റ്റോപ്പില്‍ എത്തിയപ്പോഴായിരുന്നു ആക്രമണമുണ്ടായത്. വിദ്യാര്‍ഥികള്‍ക്കെതിരെ മുട്ടയേറ് നടത്തുകയും, ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. സ്വന്തം രാജ്യത്തേക്ക് മ‌ടങ്ങപ്പോവൂ എന്നായിരുന്നു അക്രമകാരികള്‍ ആക്രോശിച്ചത്. കൂട്ടത്തില്‍ ഒരു പെണ്‍കുട്ടിയുടെ കയ്യില്‍ നിന്നു രക്തം വന്നതായും, പിന്നീട് ഈ വിദ.

ആക്രമണം സംബന്ധിച്ച് വിവരം ലഭിച്ചതായും, വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടാവുന്ന ഇത്തരം ആക്രമണങ്ങളില്‍ ആശങ്കയുണ്ടെന്നും ഡബ്ലിന്‍TU സ്റ്റുഡന്റ്സ് യൂണിയന്‍ പ്രതികരിച്ചു. അക്രമത്തിന് ഇരയായവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും, ഈ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷ ഉറപ്പുവരുത്താനായി കഴിയാവുന്നതെല്ലാം ചെയ്യുമെന്നും സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് ബ്രയാന്‍ ജോര്‍ദാന്‍ പറഞ്ഞു.

നിരവധി പരാതികള്‍ ഇത്തരത്തില്‍ ലഭിക്കുന്നതായും, ഇത്തരം വിഷയം ആവര്‍ത്തിക്കുന്നതിലുള്ള ആശങ്ക സീനിയര്‍ യൂണിവേഴ്സിറ്റി മാനേജ്മെന്റിനെയും, മേഖലയിലെ ഗാര്‍ഡ അധികൃരെയും അറിയിച്ചിട്ടുണ്ടെന്നും ജോര്‍ദാന്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: