ചൈനയുടെ ചാരബലൂൺ അമേരിക്ക വെടിവച്ചു വീഴ്ത്തി

യു.എസ് വ്യോമമേഖലയില്‍ കണ്ടെത്തിയ ചൈനയുടെ ചാരബലൂണ്‍ വെടിവച്ചുവീഴ്ത്തി. ബലൂണ്‍ ജനവാസ കേന്ദ്രങ്ങളില്‍ നിന്നും മാറുകയും, യു,എസ് തീരത്തുനിന്നും 12 മൈല്‍ കടക്കുകയും ചെയ്തതോടെ ബലൂണ്‍ വെടിവച്ച് വീഴ്ത്താനായി പ്രസിഡന്റ് ജോ ബൈഡന്‍ അനുമതി നല്‍കുകയാരിന്നു. യു.എസ് നോര്‍ത്തേണ്‍ കമ്മാന്‍ഡ് യുദ്ധവിമാനങ്ങളില്‍ നിന്നുമാണ് ബലൂണിന് നേരെ വെടിയുതിര്‍ത്തത്.

ബലൂണ്‍ വെടിച്ചു വീഴ്ത്തുന്നതിന് മുന്നോടിയായി സമീപത്തെ വ്യോമമേഖല പൂര്‍ണ്ണമായു അടച്ചിരുന്നു. മൂന്ന് വിമാനത്താവങ്ങളും താത്കാലികമായി അടച്ചിട്ടുകൊണ്ടായിരുന്നു സൈനിക നടപടി. ചൈനീസ് ചാരബലൂണ്‍ അമേരിക്കയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം തുടരുകയാണ്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ചൈനീസ് സന്ദര്‍ശനം യു.എസ് മാറ്റിവച്ചു. മറ്റൊരു ചാരബലൂണ്‍ കൂടെ യു,എസ് തീരത്ത് കണ്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ടെങ്കിലും പെന്റഗണ്‍ ഇതുസംബന്ധിച്ച് സ്ഥിരീകരണം നല്‍കിയിട്ടില്ല.

അതേസമയം അമേരിക്ക വെടിവച്ചുവീഴ്ത്തിയത് ചാരബലൂണ്‍ അല്ലെന്നും, കാലാവസ്ഥാ ഉപകരണമാണെന്നുമാണ് ചൈനയുടെ വാദം.

Share this news

Leave a Reply

%d bloggers like this: