ഇറാൻ മാപ്പുനൽകി വിട്ടയക്കുന്നത് ആയിരക്കണക്കിന് തടവുകാരെ ; ഐറിഷ് പൗരൻ Bernard Phelan ന്റെ പേര് പട്ടികയിലില്ല

ഇറാനില്‍ മാപ്പുനല്‍കി വിട്ടയക്കുന്ന ആയിരക്കണക്കിന് തടവുകാരുടെ പട്ടികയില്‍ ഐറിഷ് പൌരന്‍ Bernard Phelan പേരില്ല. വിട്ടയക്കപ്പെട്ട തടവുകാരുടെ പട്ടികയില്‍ Bernard Phelan ന്റെ പേരില്ലെന്ന് ഇദ്ദേഹത്തിന്റെ കുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്.

വിട്ടയക്കുന്ന തടവുകാരില്‍ ഇരട്ട പൌരത്വമുള്ളവരെ ഉള്‍പ്പെടുത്തില്ലെന്ന സുപ്രീം ലീഡര്‍ Ayatollah Ali Khamenei യുടെ വ്യവസ്ഥയാണ് Bernard Phelan ന് തിരിച്ചടിയായത്. ഐറിഷ് പൌരത്വം കൂടാതെ ഫ്രഞ്ച് പൌരത്വവുമുള്ള വ്യക്തിയാണ് Bernard Phelan.

“corruption on earth” കുറ്റം ചുമത്തപ്പെട്ടവരും, വിദേശ ഏജന്‍സികള്‍ക്കായി ചാരപ്രവ‍ൃത്തി നടത്തി പിടിക്കപ്പെട്ടവരെയും, ഇറാന്റെ ശത്രുസംഘടനകളുമായി ബന്ധപ്പെട്ടവരെയും തുറന്നുവിടില്ല എന്ന വ്യവസ്ഥയും സുപ്രീം ലീഡര്‍ മുന്നോട്ട് വച്ചിരുന്നു. അതേസമയം നിലവില്‍ ജയില്‍മോചിതരാക്കുന്ന ആളുകളില്‍ ഇറാനില്‍ ഈയിടെ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളുടെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ട നിരവധിയാളുകളും ഉള്‍പ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസത്തിലായിരുന്നു അയര്‍ലന്‍ഡിലെ Tipperary സ്വദേശിയായ Phelan വടക്കുകിഴക്കന്‍ ഇറാനിലെ Mashhad ല്‍ വച്ച് അറസ്റ്റ് ചെയ്യപ്പെട്ടത്. ഹൃദയസംബന്ധമായതും, അസ്ഥിസംബന്ധമായതുമായ അസുഖങ്ങള്‍ നേരിടുന്ന ഇദ്ദേഹം ഈയടുത്തായി ജയിലില്‍ വച്ച് നിരാഹാരവും ആരംഭിച്ചിരുന്നു.

Phelan ആവശ്യമായ കോണ്‍സുലര്‍ സഹായങ്ങള്‍ നല്‍കുമെന്നും ഫ്രാന്‍സുമായി ചേര്‍ന്നുകൊണ്ട് ഇദ്ദേഹത്തിന്റെ മോചനത്തിനായി ശ്രമിക്കുമെന്നും അയര്‍ലന്‍ഡ് വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചു. Phelan ന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ചുള്ള ആശങ്ക ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനും, വിദേശകാര്യ മന്ത്രിയും കഴിഞ്ഞ ദിവസം ഇറാന്‍ അധികൃതരെ അറിയിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: