തുർക്കി-സിറിയ അതിർത്തി മേഖലയിൽ വൻ ഭൂകമ്പം ; മരണസംഖ്യ 500 കടന്നു

തുര്‍ക്കി-സിറിയ അതിര്‍ത്തി മേഖലയിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ മരണസംഖ്യ 500 കടന്നു. നിരവധി പേര്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ലഭ്യമാവുന്ന വിവരം. തുര്‍ക്കിഷ് സമയം പുലര്‍ച്ചെ 4.17 ഓടെയാണ് റിക്ടര്‍ സ്കെയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്.

ഭൂകമ്പത്തില്‍ തുര്‍ക്കിയില്‍ മരണപ്പെട്ടവരുടെ എണ്ണം 284 കടന്നതായി തുര്‍ക്കിഷ് വൈസ് പ്രസിഡന്റ് Fuat Oktay മാധ്യമങ്ങളെ അറിയിച്ചു. സിറയയില്‍ 230 ലധികം ആളുകള്‍ മരണപ്പെട്ടതായാണ് സിറിയന് ‍മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.തുര്‍ക്കിയില്‍ 2323 പേര്‍ക്കും, സിറിയയില്‍ 639 പേര്‍ക്കും പരിക്കേറ്റിറ്റുണ്ട്.

സിറിയിയിലെ Aleppo, Latakia, Hama , Tartus എന്നീ പ്രവിശ്യകളിലാണ് ദുരന്തം ബാധിച്ചത്. ഇരുരാജ്യങ്ങളിലുമായി നിരവധി കെട്ടിടങ്ങള്‍ നിലംപതിച്ചു. രക്ഷാപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലുള്ള പരിശോധന തുടരുകയാണ്. Gaziantep, Kahramanmaras, Hatay, Osmaniye, Adiyaman, Malatya, Sanliurfa, Adana, Diyarbakir, Kilis എന്നിവയടക്കമുള്ള പത്തോളം നഗരങ്ങളില്‍ ഭൂകമ്പം നാശം വിതച്ചതായാണ് തുര്‍ക്കിഷ് ആഭ്യന്തരമന്ത്രാലയം പുറത്തുവിടുന്ന വിവരം.

ലോകത്തിലെ ഏറ്റവും ഭൂകമ്പസാധ്യതയുള്ള രാജ്യങ്ങളിലൊന്നായാണ് തുര്‍ക്കിയെ കണക്കാക്കുന്നത്. 1999 ല്‍ നടന്ന വന്‍ ഭൂകമ്പത്തില്‍ 17000 ത്തിലധികം ആളുകള്‍ തുര്‍ക്കിയില്‍ കൊല്ലപ്പെട്ടിരുന്നു.

Share this news

Leave a Reply

%d bloggers like this: