ഡബ്ലിൻ വിമാനത്താവളത്തിന് മുകളിലൂടെ ഡ്രോണുകൾ വട്ടമിട്ട് പറക്കുന്നത് തുടരുന്നു ; തുടർച്ചയായ മൂന്നാം ദിവസവും വിമാനസർവ്വീസുകൾക്ക് തടസ്സം നേരിട്ടു

ഡബ്ലിന്‍ വിമാനത്താവളത്തിന് മുകളില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഡ്രോണ്‍ സാന്നിദ്ധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ വിമാനസര്‍വ്വീസുകളില്‍ തടസ്സം നേരിട്ടു. ചില വിമാനങ്ങള്‍ വഴി തിരിച്ചുവിടുകയും,മറ്റു ചില സര്‍വ്വീസുകള്‍ വൈകുകയും ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെയാണ് ഏറ്റവും ഒടുവിലായി ഡ്രോണ്‍ സാന്നിദ്ധ്യം കണ്ടെത്തിയത്. ഉടന്‍ തന്നെ സര്‍വ്വീസുകള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ എയര്‍ട്രാഫിക് കണ്ട്രോള്‍(ATC) അറിയിപ്പ് പുറപ്പെടുവിച്ചു. ഡബ്ലിനില്‍ നിന്നും ടേക്ക് ഓഫിനായി തയ്യാറായ വിമാനങ്ങള്‍ വിമാനത്താവളത്തില്‍ തന്നെ തുടരാനും, ഡബ്ലിനിലേക്ക് ലാന്റ് ചെയ്യേണ്ടിയിരുന്ന വിമാനങ്ങല്‍ മറ്റ് എയര്‍പോര്‍ട്ടുകളിലേക്ക് വഴിതിരിക്കാനുമായിരുന്നു ATC യുടെ നിര്‍ദ്ദേശം.

Gran Canaria നിന്നും പുറപ്പെട്ട് ഡബ്ലിനില്‍ ലാന്റ് ചെയ്യേണ്ടിയിരുന്ന TUI എയര്‍വേയ്സ് വിമാനവും, സ്പെയിനിലെ വലന്‍ഷ്യ നിന്നുമുള്ള Ryanair വിമാനവും Belfast വിമാനത്താവളത്തിലേക്കാണ് വഴി തിരിച്ചുവിട്ടിത്. പോളണ്ടിലെ Wroclaw നിന്നുമെത്തി ഡബ്ലിനില്‍ ലാന്റ് ചെയ്യാനിരുന്ന Ryanair വിമാനം Shannon എയര്‍പോര്‍ട്ടിലേക്കും വഴിതിരിച്ചുവിട്ടു. ഏകദേശം നാല്‍പത് മിനിറ്റോളമാണ് എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടത്.

വിമാനത്തവാളത്തിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണ്‍ പറത്തുന്നത് നിയമിവിരുദ്ധമാണെന്നും, ഇതിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റി വക്താക്കള്‍ കഴിഞ്ഞ ദിവസം പറഞ്ഞു.

അതേസമയം തുടര്‍ച്ചയായ മൂന്നാം ദിവസവും സര്‍വ്വീസുകള്‍ തടസ്സപ്പെട്ടത് അംഗീകരിക്കാനാവാത്ത കാര്യമാണെന്ന് അയര്‍ലന്‍ഡിലെ പ്രമുഖ എയര്‍ലൈനായ Ryanair പ്രതിനിധികള്‍ പറഞ്ഞു. മിനിസ്റ്റര്‍ Eamon Ryan മൗനം വെടിയണമെന്നും, ഉടന്‍ തന്നെ വിഷയത്തില്‍ ഇടപെടണമെന്നും Ryanair പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: