“I don’t Feel Safe” വംശീയ അക്രമത്തിനിരയായ മലയാളി വിദ്യാർത്ഥിനിയുടെ വാക്കുകൾ (വീഡിയോ )

അയര്‍ലന്‍ഡില്‍ മലയാളികളടക്കമുള്ള വിദേശവിദ്യാര്‍ത്ഥികള്‍ നേരിടേണ്ടി വരുന്ന വംശീയ അതിക്രമങ്ങള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ഡബ്ലിന്‍ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിക്ക് സമീപത്ത് വച്ച് വംശീയമായി അക്രമിക്കപ്പെട്ട മലയാളി വിദ്യാര്‍ത്ഥിനി വര്‍ഷാ ജോഷി തങ്ങള്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍‍ ദേശീയ ചാനലായ RTE യിലൂടെ വെളിപ്പെടുത്തി. RTE യുട പ്രത്യേക പരിപാടിയില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ അടക്കമുള്ളവരും പങ്കെടുത്തിരുന്നു.

വര്‍ഷയുടെ വാക്കുകള്‍

സുരക്ഷാ പ്രശ്നം ഭയന്ന് മാസ്ക് ധരിച്ചുകൊണ്ടായിരുന്നു വര്‍ഷ പരിപാടിയില്‍ പങ്കെടുത്തത്. അക്രമണം നടന്ന വഴിയിലൂടെ നടന്നുപോവാന്‍ തനിക്ക് ഭയമാണെന്നും, തനിക്കിവിടെ സുരക്ഷിതത്വം തോന്നുന്നില്ലെന്നും വര്‍ഷ പ്രതികരിച്ചു. മകളുടെ സുരക്ഷിതത്വം സംബന്ധിച്ച് തനിക്ക് ആശങ്കയുണ്ടെന്ന് വര്‍ഷയുടെ പിതാവ് കഴിഞ്ഞ ദിവസം റോസ് മലയാളത്തോട് പറഞ്ഞു. വര്‍ഷ പങ്കെടുത്ത പരിപാടിയുടെ പൂര്‍ണ്ണരൂപം RTE വെബ്സൈറ്റില്‍ ലഭ്യമാണ്.

Share this news

Leave a Reply

%d bloggers like this: