ജീവിതച്ചിലവ് പ്രതിസന്ധികൾക്കും , വംശീയ പ്രശ്നങ്ങൾക്കും എതിരെ ശബ്ദമുയർത്താൻ അയർലൻഡിലെ ഇടതുപക്ഷ സംഘടനകൾ; പ്രതിഷേധത്തിൽ ക്രാന്തിയും അണി ചേരുന്നു

ദിനംപ്രതി വർദ്ധിച്ചു വരുന്ന ജീവിത ചിലവുകൾ, താങ്ങാനാകാത്ത ബില്ലുകൾ, കുതിച്ചുയരുന്ന ഭവന വാടകകൾ, പൊതുസേവനങ്ങളുടെ കാര്യത്തിലെ നീണ്ട ലിസ്റ്റുകൾ, വംശീയ പ്രശ്നങ്ങൾ തുടങ്ങി അയർലണ്ടിലെ സാധാരണ ജനങ്ങളുടെ ദുരിത ജീവിതത്തിന് എതിരെ ശബ്ദമുയർത്താൻ അയര്‍ലന്‍ഡിലെ ഇടതുപക്ഷ സംഘടനകൾ ഒന്നിക്കുന്നു.

” Ireland for All-Diversity Not Division ” എന്ന മുദ്രാവാക്യവുമായി രാജ്യത്തെ ഇടതുപക്ഷ സംഘടനകൾ ഡബ്ലിനിലെ Parnell Square ൽ ശനിയാഴ്ച ( feb18 ന്) ഉച്ചയ്ക്ക്1.30 ന് സംഘടിപ്പിയ്ക്കുന്ന ഐക്യദാർഡ്യ പ്രകടനത്തിൽ അയര്‍ലന്‍ഡിലെ പ്രമുഖ ഇടതുപക്ഷ കൂട്ടായ്മയായ ക്രാന്ത്രിയും അണിചേരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

രാജ്യത്തെ വിവിധങ്ങളായ കമ്മ്യൂണിറ്റികൾ, വനിതാ ഗ്രൂപ്പുകൾ, ട്രേഡ് യൂണിയനുകൾ, LGBTQ+ സംഘടനകൾ, വികലാംഗ ഗ്രൂപ്പുകൾ, വംശീയ വിരുദ്ധ ഗ്രൂപ്പുകൾ, അഭയാർത്ഥി സംരക്ഷണ സംഘടനകൾ എന്നിങ്ങനെ എല്ലാ വിഭാഗത്തിലും പെട്ട ഇടതുപക്ഷ സംഘടനകൾ ഈ മാർച്ചിൽ പങ്കെടുക്കും.

ശനിയാഴ്ച നടക്കുന്ന ഐക്യദാർഡ്യ പ്രകടനത്തിലേക്ക് ക്രാന്തിയുടെ മുഴുവൻ അംഗങ്ങളേയും ക്ഷണിക്കുന്നതായി സംഘടന ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.

ഇവന്റ് ലിങ്ക്

https://facebook.com/events/s/solidarity-march-ireland-for-a/3439577666322968/

Share this news

Leave a Reply

%d bloggers like this: