ടാക്സിക്കാർക്ക് എങ്ങിനെ ടാക്സ് ലാഭിക്കാം?

Joseph Ritesh

സംരംഭകർ എന്നാൽ വലിയ ബിസിനെസ്സുകൾ പടുത്തുയർത്തുന്നവർ മാത്രമല്ല. ടാക്സി പോലെ സ്വയം തൊഴിൽ ചെയ്യുന്നവരും സംരംഭകർ ആണ്. കുടുംബ സാഹചര്യങ്ങൾക്കു അനുസരിച്ചു ജോലിസമയം തീരുമാനിക്കാം എന്നത് ടാക്സി   രംഗത്തെ വലിയ ആകർഷണം ആണ്. അത് കൊണ്ട് തന്നെ സമീപകാലത്തു ഐറിഷ് ടാക്സി ബിസിനെസ്സിൽ മലയാളികൾ ധാരാളം ആണ്.

ഫുൾ ടൈം ജോലി ചെയ്യുന്ന ഹെൽത്ത് കെയർ വർക്കേഴ്സിന്റെ പങ്കാളികൾ ആണ് കൂടുതലും ടാക്സിക്കാർ. അത് മൂലം വർഷാവസാനം അധികം വരുമാനം വന്നാൽ ഇവർക്ക് പണി കിട്ടും. കാരണം രണ്ടു പേരുടെയും വരുമാനം കൂട്ടിയാൽ എത്ര കൂട്ടിയാലും കുറച്ചാലും നാൽപതു ശതമാനം ടാക്സ് ബ്രാക്കറ്റിൽ ഇവർ വരും.

 ടാക്സ് അടവ് അനുകൂലമാക്കാൻ  ചില എളുപ്പ വഴികൾ ഒരു ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായത്തോടെ ഇവർക്ക് ചെയ്യാനാകും.

സെൽഫ് എംപ്ലോയ്ഡ് പെൻഷൻ

എത്ര തുക പെന്ഷനിലേക്കു നീക്കിയാലും മേല്പറഞ്ഞ ക്യാറ്റഗറിക്കു നാൽപതു ശതമാനം ടാക്സ് റിലീഫ് കിട്ടും( subject to age and income limits)

ചുരുക്കത്തിൽ നൂറു യൂറോ ഇട്ടാൽ നാൽപതു യൂറോ ടാക്സ് റിലീഫ്. ഈ സൗകര്യം ഉപയോഗിക്കാതെ പോകുന്നത് വെറുതെ സർക്കാർ ഫണ്ട്, വാങ്ങാതെ കളയുന്ന പോലെയാണ്.

പണി നിർത്തി പെൻഷൻ പ്രായമാകുമ്പോൾ പല തുള്ളി പെരുവെള്ളം എന്ന പോലെ ഈ പൈസ കാണും. കാരണം ഇരുപതോ മുപ്പതോ വര്ഷം ഈ നിക്ഷേപം ടാക്സ് ഫ്രീ ആയാണ് വളരുന്നത്. ചുരുക്കത്തിൽ ഐറിഷ് ഗവണ്മെന്റ് കൈ ഇടാതെ  വളരാൻ പ്രോത്സാഹിപ്പിക്കുന്ന ഒരേ ഒരു ഇൻവെസ്റ്റ്മെന്റ് ആണ് പെൻഷൻ.

സെല്ഫ് എംപ്ലോയ്ഡ് ലൈഫ് ഇൻഷുറൻസ്

സാമാന്യം റിസ്ക് പിടിച്ച ജോലിയാണല്ലോ ടാക്സി.അസമയങ്ങളിൽ പലയിടത്തും പോകേണ്ടി വരും . ഈ റിസ്ക് മുൻകൂട്ടി  കണ്ടു ടാക്സ് റിലീഫ് നോട് കൂടെ ലൈഫ് ഇൻഷുറൻസ് പ്ലാനുകൾ ചെയ്യാം.

ഇവിടെയും അമ്പതു യൂറോ ചെലവിന് ഇരുപതു യൂറോ ആണ് ടാക്സ് റിലീഫ്

ഇതിൽ ഒരാൾക്ക് മാത്രമേ ചേരാൻ കഴിയൂ എന്ന കുറവുണ്ട്.  കാരണം  സെല്ഫ് എംപ്ലോയ്ഡ് അല്ലാത്ത ആൾക്ക്, ഭാര്യയായാൽ പോലും,  റെവന്യൂ  ടാക്സ് റീലീഫ് നൽകില്ല.

 വാർഷിക  റിട്ടേൺ ചെയ്യുമ്പോൾ  കുറക്കാവുന്ന മറ്റു   ബിസിനസ് ചിലവുകലെ കുറിച്ചു ഒരു അക്കൗണ്ടന്റിനാകും നന്നായി പറഞ്ഞു   കഴിയുക

കൂടുതൽ വിവരങ്ങൾക്കായി വിളിക്കേണ്ട നമ്പർ 0873219098(Joseph Ritesh QFA, RPA, SIA ) അല്ലെങ്കിൽ ഇമെയിൽ ആയി joseph@financiallife.ie  ലേക്ക് ബന്ധപ്പെടുക.

Share this news

Leave a Reply

%d bloggers like this: