അയർലൻഡിലെ പുതിയ Apostolic Nuncio ആയി ആർച്ച് ബിഷപ്പ് Luis Mariano Montemayor നെ നിയമിച്ച് മാർപാപ്പ

മാര്‍പാപ്പയുടെ അയര്‍ലന്‍ഡിലെ നയതന്ത്ര പ്രതിനിധി പദവിയായ Apostolic Nuncio ആയി ആര്‍ച്ച്ബിഷപ്പ് Luis Mariano Montem നെ പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ആര്‍ച്ച്ബിഷപ്പ് Jude Thaddeus Okolo യുടെ പിന്‍ഗാമിയായാണ് Luis Mariano Montem ഈ സ്ഥാനത്തേക്കെത്തുന്നത്. നിലവില്‍ പ്രാഗിലെ Apostolic Nuncio ആയി സേവനമനുഷ്ഠിക്കുകയാണ് Jude Thaddeus Okolo.

കൊളംബിയ, കോംഗോ എന്നീ രാജ്യങ്ങളിലെ‍ Apostolic Nuncio സ്ഥാനം വഹിച്ചിരുന്നയാളാണ് Luis Mariano Montem. അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ 1956 ലായിരുന്നു അദ്ദേഹം ജനിച്ചത്.

Luis Mariano Montemayor ടെ നിയമനത്തെ ഓള്‍ അയര്‍ലന്‍ഡ് കാത്തലിക് പ്രൈമേറ്റ് ആര്‍ച്ച്ബിഷപ്പ് Eamon Martin സ്വാഗതം ചെയ്തു. അദ്ദേഹം അയര്‍ലന്‍ഡിലേക്കെത്തുന്നതിനായി കാത്തിരിക്കുകയാണെന്നും Eamon Martin പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: