പൈപ്പ്‌ലൈനിൽ അറ്റകുറ്റപ്പണി ; നോർത്ത് ഡബ്ലിനിൽ ഞായറാഴ്ച ജലവിതരണം തടസ്സപ്പെടും

പുതിയ പൈപ്പ്‍ലൈനുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നോര്‍ത്ത് ഡബ്ലിനില്‍ ഞായറാഴ്ച ജലവിതരണം തടസ്സപ്പെടുമെന്ന് അറിയിപ്പ്. മേഖലയിലെ ജലവിതരണ ശ്രംഖലയുടെ കപ്പാസിറ്റി മൂന്ന് മടങ്ങ് വരെ വര്‍ദ്ധിപ്പിക്കാനുള്ള 28 മില്യണ്‍ യൂറോയുടെ പദ്ധതിയുടെ പ്രവര്‍ത്തിയാണ് നിലവില്‍ പുരോഗമിക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായുള്ള പ്രധാന പൈപ്പ്‌ലൈനാണ് ഇപ്പോള്‍ കണക്ട് ചെയ്യുന്നത്. ജലവിതരണം തടസ്സപ്പെടുന്നതിനാല്‍

സ്വോഡ്സിലും പരിസരപ്രദേശങ്ങളിലുമുള്ള ഒരു ലക്ഷത്തോളം ആളുകളെയാണ് ജലവിതരണത്തിലെ തടസ്സം ബാധിക്കുകയെന്ന് Uisce Eireann അറിയിച്ചു.

പുലര്‍ച്ചെ ഒരു മണിക്ക് തന്നെ പൈപ്പ്‍ലൈന്‍ കണക്ട് ചെയ്യുന്നതിനുള്ള പ്രവൃത്തി ആരംഭിക്കും. നാളെ ഉച്ചവരെ ജലവിതരണം തടസ്സപ്പെട്ടേക്കുമെന്നും Uisce Eireann അസറ്റ് ഓപ്പറേഷന്‍ മേധാവി Tom Cuddy പറഞ്ഞു.

ജലവിതരണത്തിലെ തടസ്സം മുന്നില്‍ക്കണ്ട് ആവശ്യത്തിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ജഗ്ഗുകളിലും, കെറ്റിലുകളിലും വെള്ളം നിറച്ചു സൂക്ഷിക്കുന്നത് ഉചിതമാണെന്നും, ടാങ്കുകളില്‍ വെള്ളം ഉണ്ടെങ്കിലും ഇവ സൂക്ഷിച്ച് മാത്രം ഉപയോഗിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.
വിമാനത്താവളം ഈ ഏരിയയിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും, ഇവിടെ ആവശ്യത്തിന് വെള്ളം സംഭരിച്ചു വച്ചതിനാല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ഇത് ബാധിക്കില്ല.
ജലവിതരണത്തിലെ തടസ്സം മൂലം ബുദ്ധിമുട്ടുന്നവര്‍ക്കായി Uisce Eireann ഉം, ഫിന്‍ഗാല്‍ കൌണ്ടി കൌണ്‍സിലും താഴെ പറയുന്ന എട്ടോളം ഇടങ്ങളില്‍ ബദല്‍ ജലവിതരണ സംവിധാനങ്ങള്‍ ഏര്‍പ്പെടത്തും.

• Tesco Shopping Centre in Rush
• Rathmore Park Car Park in Lusk
• Seaview Park Car Park in Portrane
• Donabate/Portrane Community Centre Car Park
• St. Finian's Catholic Church in Swords South
• St. Colmcille's GAA Club in Swords North
• Catholic Church of the Sacred Heart in Malahide
• Portmarnock Sports and Leisure Club
Share this news

Leave a Reply

%d bloggers like this: