ഹോംലെസ്സ് ചാരിറ്റി സംഘടനകൾക്ക് ഡബ്ലിൻ സിറ്റി കൗൺസിൽ കഴിഞ്ഞവർഷം നൽകിയത് 31 മില്യൺ യൂറോ

ഭവനരഹിതര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന മൂന്ന് ചാരിറ്റി സംഘടനകള്‍ക്കായി ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ കഴിഞ്ഞ വര്‍ഷം അനുവദിച്ചത് 31 മില്യണ്‍ യൂറോ. The Peter McVerry ട്രസ്റ്റിനാണ് സിറ്റി കൗണ്‍സില്‍ ഏറ്റവും കൂടുതല്‍ തുക അനുവദിച്ചത്. 17.57 മില്യണ്‍ യൂറോ Peter McVerry ട്രസ്റ്റിന് നല്‍കി. ഡബ്ലിന്‍ സൈമണ്‍ സംഘടനയ്ക്ക് 8.86 മില്യണ്‍ യൂറോയും, ഫോക്കസ് അയര്‍ലന്‍ഡിന് 5.06 മില്യണ്‍ യൂറോയുമാണ് സിറ്റി കൗണ്‍സില്‍ നല്‍കിയത്.

സിറ്റി കൗണ്‍സില്‍ യോഗത്തില്‍ കൗണ്‍സിലര്‍ Christy Burke ഉയര്‍ത്തിയ ചോദ്യത്തിന് മറുപടിയായാണ് Dublin Region Homeless Executive ഡയറക്ടര്‍ Mary Hayes ഈ കണക്കുകള്‍ വെളിപ്പെടുത്തിയത്.

Dublin Region Homeless Executive ല്‍ നിന്നുള്ള ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 5655 മുതിര്‍ന്നവരാണ് നിലവില്‍ ഭവനരഹിതരായിട്ടുള്ളത്. ഇവരില്‍ 3011 പേര്‍ 25 നും 44 നും ഇടയില്‍ പ്രായമുള്ളവരാണ്. 11542 പേര്‍ അയര്‍ലന്‍ഡിലെ ആകെ ഭവനരഹിതരുടെ എണ്ണം 11700 കടന്നതായുള്ള കണക്കുകള്‍ അയര്‍ലന്‍ഡ് ഹൌസിങ് ഡിപ്പാര്‍ട്മെന്റും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

Share this news

Leave a Reply

%d bloggers like this: