അയർലൻഡിലെ ചെറുകിട- ഇടത്തരം സ്ഥാപനങ്ങളുടെ എനർജി ബില്ലുകളിൽ ഇളവ് പ്രഖ്യാപിച്ച് ഇലക്ട്രിക് അയർലൻഡ്

അയര്‍ലന്‍ഡിലെ ചെറുകിട-ഇടത്തരം സ്ഥാപനങ്ങളുടെ വൈദ്യുതി നിരക്കില്‍ അടുത്തമാസം മുതല്‍ ശരാശരി 10 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഇലക്ട്രിക് അയര്‍ലന്‍ഡ്. ഈ സ്ഥാപനങ്ങള്‍ക്കുള്ള ഗ്യാസ് വിലയില്‍ ശരാശരി 15 ശതമാനം ഇളവ് നല്‍കുമെന്നും ഇലക്ട്രിക് അയര്‍ലന്‍ഡ് പ്രഖ്യാപിച്ചു. അതേസമയം ഗാര്‍ഹിക ഇലക്ട്രിസിറ്റി-ഗ്യാസ് എന്നിവയുടെ വില സംബന്ധിച്ചുള്ള തീരുമാനങ്ങളൊന്നും നിലവില്‍ എടുത്തിട്ടില്ലെന്നും, ഈ നിരക്കുകള്‍ പുനപരിശോധിക്കുമെന്നും ഇലക്ട്രിക് അയര്‍ലന്‍ഡ് അറിയിച്ചിട്ടുണ്ട്.

എനര്‍ജിയുടെ ഹോള്‍സെയില്‍ വിലയില്‍ വന്ന കുറവ് മൂലമാണ് നിലവില്‍ ചെറുകിട-ഇടത്തരം സ്ഥാപനങ്ങളിലെ നിരക്ക് കുറയ്കകാന്‍ സാധിച്ചതെന്ന് ഇലക്ട്രിക് അയര്‍ലന്‍ഡ് പറഞ്ഞു. ചില സ്ഥാപനങ്ങള്‍ക്ക് 15 ശതമാനം വരെ വൈദ്യുതി നിരക്കില്‍ ഇളവ് വാഗ്ദാനം ചെയ്തതായുള്ള വിവരങ്ങളും നിലവില്‍ പുറത്തുവരുന്നുണ്ട്.

അയര്‍ലന്‍ഡിലെ സംരഭങ്ങളെ സംബന്ധിച്ചിടത്തോളം ഇലക്ട്രിക് അയര്‍ലന്‍ഡിന്റെ ഈ തീരുമാനം ഒരു ശുഭവാര്‍ത്തയാണെന്ന് ഫിനാന്‍സ് മിനിസ്റ്റര്‍ Michael McGrath പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: