ഡബ്ലിൻ വിമാനത്താവളത്തിൽ ആന്റി – ഡ്രോൺ സംവിധാനം ഉടനെന്ന് ട്രാൻസ്പ്പോർട്ട് മിനിസ്റ്റർ Eamon Ryan

ഡബ്ലിന്‍ വിമാനത്താവളത്തില്‍ ആഴ്ചകള്‍ക്കകം ആന്റി-ഡ്രോണ്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ട്രാന്‍സ്പോര്‍ട്ട് മിനിസ്റ്റര്‍ Eamon Ryan. വിമാനത്താവളത്തില്‍ തുടര്‍ച്ചയായി ഡ്രോണ്‍ സാന്നിദ്ധ്യം മൂലം സര്‍വ്വീസുകള്‍ തടസ്സപ്പെടുന്ന സാഹചര്യത്തില്‍ എയര്‍പോര്‍ട്ട് അധികൃതരും, മറ്റു സ്റ്റേറ്റ് ഏജന്‍സികളുമായി മിനിസ്റ്റര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ യോഗത്തിന് ശേഷമാണ് മിനിസ്റ്ററുടെ പ്രഖ്യാപനം.

മികച്ച സംവിധാനം ഏര്‍പ്പെടുത്തുന്നതിനായി വിവിധ കമ്പനികളുട ഉപകരണങ്ങള്‍ നിലവില്‍ പരിശോധിച്ചുവരികയാണ്, ഇത് പൂര്‍ത്തിയാവാന്‍ ആഴ്ചകള്‍ സമയമെടുത്തേക്കാം, അതുവരെയുള്ള കാലയളവില്‍ ഡ്രോണുകള്‍ തടസ്സപ്പെടുത്തുന്നതിനായി എന്തു ചെയ്യാനാവുമെന്ന് സംബന്ധിച്ച് ഏവിയേഷന്‍ അധികൃതരുമായി ആലോചിച്ചുവരികയാണെന്നും മിനിസ്റ്റര്‍ പറഞ്ഞു.

ഡ്രോണുകള്‍ തടയുന്നതനായുള്ള സാങ്കേതികസംവിധാനങ്ങള്‍ ഉടന്‍ ഏര്‍പ്പെടുത്തണമെന്ന് Ryanair അടക്കമുള്ള എയര്‍ലൈന്‍ കമ്പനികളും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മൂന്ന് വിമാനങ്ങളായിരുന്നു ശനിയാഴ്ച ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ നിയന്ത്രിത മേഖലയില്‍ ഡ്രോണ്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് വഴി തിരിതിരിച്ചുവിട്ടത്. ദുബായില്‍ നിന്നും ഡബ്ലിനിലേക്ക് വന്ന എമിറേറ്റ്സ് വിമാനമടക്കം ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ധാരാളം മലയാളികളും ഈ വിമാനത്തിലുണ്ടായിരുന്നു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം അരമണിക്കൂറോളം തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് ഇരുപതിനായിരത്തോളം യാത്രക്കാരായിരുന്നു കഴിഞ്ഞ ദിവസം വലഞ്ഞത്. ഈ വര്‍ഷം ഇത് ആറാം തവണയാണ് എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം ഇത്തരത്തില്‍ തടസ്സപ്പെടുന്നത്.

Share this news

Leave a Reply

%d bloggers like this: