അഭയാർത്ഥി പുനരധിവാസ പദ്ധതികൾക്കായി 20 മില്യൺ യൂറോ അനുവദിച്ച് അയർലൻഡ് സർക്കാർ ; പ്രത്യേക വർക്കിങ് ഗ്രൂപ്പ് ആരംഭിക്കുമെന്ന് പ്രധാനമന്ത്രി

അയര്‍ലന്‍ഡിലെത്തുന്ന അഭയാര്‍ത്ഥികളുടെ പുനരധിവാസം വേഗത്തിലാക്കാനൊരുങ്ങി സര്‍ക്കാര്‍. ഇതിനായി പ്രത്യേക വര്‍ക്കിങ് ഗ്രൂപ്പിന് രൂപം നല്‍കുകയും, 20 മില്യണ്‍ യൂറോ അനുവദിക്കുകയും ചെയ്തു. വര്‍ക്കിങ് ഗ്രൂപ്പ് ആരംഭിക്കാനുള്ള ഉത്തരവില്‍ ഒപ്പുവച്ചതായി പ്രധാനമന്ത്രി ലിയോ വരദകര്‍ കഴിഞ്ഞ ദിവസം വെക്സ്‍ഫോഡില്‍ വച്ചാണ് പ്രഖ്യാപിച്ചത്. ഇന്നലെ നടന്ന ക്യാബിനറ്റ് യോഗത്തില്‍ വച്ചായിരുന്നു ഇതുസംബന്ധിച്ച തീരുമാനം.

ഒഴിഞ്ഞ് കിടക്കുന്ന കെട്ടിടങ്ങള്‍ കണ്ടെത്തി ഇവ താമസയോഗ്യമാവുന്ന രീതിയില്‍ നവീകരിക്കുക, ചെറിയ ഹൗസിങ് യൂണിറ്റുകള്‍ നിര്‍മ്മിക്കാന്‍ അനുയോജ്യമായ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമി കണ്ടെത്തുക എന്നിവയാണ് ഈ വര്‍ക്കിങ് ഗ്രൂപ്പിന്റെ പ്രധാന ചുമതലകളെന്ന് പ്രധാനമന്ത്രി പറഞ്ഞു.

നിലവില്‍ രാജ്യത്തുടനീളമുള്ള 700 ഓളം കേന്ദ്രങ്ങളിലായാണ് ഉക്രൈനില്‍ നിന്നടക്കമുള്ള അഭയാര്‍ത്ഥികള്‍ക്കടക്കം താമസ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഇവയില്‍ ഹോട്ടലുകള്‍ സെല്‍ഫ് കാറ്ററിങ് യൂണിറ്റുകള്‍ എന്നിവയും ഉള്‍പ്പെടും, എത്ര കാലം ഈ രീതിയില്‍ തുടരാന്‍ കഴിയുമെന്ന് ഉറപ്പില്ലെന്നും, അതിനായി സജ്ജരാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: