ഡബ്ലിൻ എയർപോർട്ട് ആന്റി- ഡ്രോൺ സംവിധാനം ; ഓപ്പറേറ്റിങ് ചുമതല ഡബ്ലിൻ എയർപോർട്ട് അതോറിറ്റിക്ക്

ഡ‍ബ്ലിന്‍ വിമാനത്താവളത്തില്‍ അനധികൃത ഡ്രോണ്‍ സാന്നിദ്ധ്യം തടയാനുള്ള ആന്റി-ഡ്രോണ്‍ സംവിധാനങ്ങള്‍ സജ്ജീകരിക്കാനും, ഓപ്പറേറ്റ് ചെയ്യാനുമുള്ള ചുമതല ഡബ്ലിന‍് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. non-kinetic counter drone സംവിധാനങ്ങള്‍ സജ്ജീകരിക്കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.

എയര്‍പോര്‍ട്ടിലെ നിയന്ത്രിത മേഖലയിലേക്ക് വരുന്ന ഡ്രോണുകളുടെ തരംഗങ്ങളെ തടയുകയും, ഇവയെ ഡ്രോണ്‍ ഓപ്പറേറ്റലിലേക്ക് തന്നെ തിരിച്ചയയ്ക്കുകയോ, സുരക്ഷിതമായി ലാന്റ് ചെയ്യിക്കുകയോ ചെയ്യാന്‍ non-kinetic counter drone സംവിധാനങ്ങളിലൂടെ കഴിയും. അനധികൃത ഡ്രോണുകള്‍ പിടികൂടുന്ന kinetic സംവിധാനങ്ങള്‍ സംബന്ധിച്ചും നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നെങ്കിലും ഇത് അംഗീകരിക്കപ്പെട്ടില്ല. വല, അസ്ത്രം, മറ്റു ഡ്രോണുകള്‍ എന്നിവയുടെ സഹായത്തോടെ ഡ്രോണുകള്‍ തകര്‍ക്കുന്നത് അപകടസാദ്ധ്യതയുണ്ടാക്കുമെന്ന് ക്യാബിനറ്റ് യോഗം വിലയിരുത്തി.

പുതിയ സംവിധാനങ്ങള്‍ വാങ്ങുന്നതിനും, ഇവ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനും, ഓപ്പറേറ്റ് ചെയ്യുന്നതിനുമുള്ള തുകയും ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റി തന്നെയാണ് വഹിക്കുക. അടുത്ത ആഴ്ചകളില്‍ തന്നെ ഈ സംവിധാനം നിലവില്‍ വന്നേക്കും.

രാജ്യത്തെ മറ്റു എയര്‍പോര്‍ട്ടുകള്‍, ഊര്‍ജ്ജോത്പാദന-വിതരണ കേന്ദ്രങ്ങള്‍, പ്രതിരോധ മേഖലകള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലും ഇത്തരത്തില്‍ ആന്റി-ഡ്രോണ്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും ഇന്നലെ ക്യാബിനറ്റില്‍ ചര്‍ച്ച നടന്നിരുന്നു.

Share this news

Leave a Reply

%d bloggers like this: