GymSTART ജിംനാസ്റ്റിക്സ് കോമ്പറ്റീഷനിൽ സ്വർണ്ണമെഡൽ നേട്ടം ; അഭിമാനമായി അയർലൻഡ് മലയാളി നീതു ജോർജ്ജ്

ജിംനാസ്റ്റിക്സ് അയര്‍ലന്‍ഡ് സംഘടിപ്പിച്ച GymStart ജിംനാസ്റ്റിക് കോമ്പറ്റീഷനില്‍ സ്വര്‍ണ്ണമെഡല്‍ ജേതാവായി അയര്‍ലന്‍ഡ് മലയാളി നീതു ജോര്‍ജ്ജ്. ‍ പതിമൂന്ന് വയസ്സുകാരുടെ വിഭാഗത്തിലാണ് നീതൂ ജോര്‍ജ്ജ് സ്വര്‍ണ്ണമണിഞ്ഞത്. സ്വോര്‍ഡ്സ് സ്വദേശികളായ George Purappanthanam, റോഷ്നി ജോര്‍ജ്ജ് എന്നിവരുടെ മകളാണ് നീതു ജോര്‍ജ്ജ് .

സ്പോര്‍ട്സ് അയര്‍ലന്‍ഡ് നാഷണല്‍ ഇന്‍ഡോര്‍ അരീനയില്‍ വച്ചുനടന്ന കോമ്പറ്റീഷനില്‍ 26 ക്ലബ്ബുകളെ പ്രതിനീധീകരിച്ചുകൊണ്ട് 1400 ലധികം കായികതാരങ്ങളായിരുന്നു പങ്കെടുത്തത്. ഫ്ലോര്‍. വോള്‍ട്ട് ഇനങ്ങളിലായിരുന്നു മത്സരങ്ങള്‍ നടന്നത്.

Share this news

Leave a Reply

%d bloggers like this: