ഓസ്കാർ പുരസ്‌കാര പ്രഖ്യാപനം നാളെ; ഇന്ത്യൻ സ്വപ്നങ്ങളുമായി RRR ലെ ഗാനം ; ഐറിഷ് പ്രതീക്ഷകൾ എന്തൊക്കെ ?

95 ാമത് ഓസ്കാര്‍ പുരസ്കാര പ്രഖ്യാപനം നാളെ(13-03-23) തിങ്കളാഴ്ച ലോസ് ആഞ്ചലസില്‍ നടക്കും. ഇന്ത്യന്‍ സമയം രാവിലെ 5.30 ന് പുരസ്കാര പ്രഖ്യാപന ചടങ്ങുകള്‍ ആരംഭിക്കും. ഇന്ത്യയില്‍ നിന്നും ഇത്തവണ മൂന്ന് ചിത്രങ്ങളാണ് നോമിനേഷനിലുള്ളത്. RRR എന്ന ചിത്രത്തിലെ നാട്ടു-നാട്ടു ഗാനത്തിലാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ പ്രതീക്ഷയോടെ ഉറ്റു നോക്കുന്നത്. മികച്ച ഒറിജിന്‍ സോങ് നോമിനേഷനില്‍ ഉള്ള ഈ ഗാനം ഈയിടെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം നേടിയിരുന്നു.

ഇവ കൂടാതെ മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ Shaunak Sen സംവിധാനം നിര്‍വ്വഹിച്ച “All That Breathes” എന്ന ചിത്രവും, മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ Kartiki Gonsalves സംവിധാനം ചെയ്ത നെറ്റ്ഫ്ലിക്സ് ചിത്രം The Elephant Whisperers’ ഉം മത്സരിക്കുന്നു.

ഇന്ത്യയില്‍ നിന്നും ബോളിവുഡ് താരം ദീപിക പദുക്കോണ്‍ ഓസ്കാര്‍ പുരസ്കാര ചടങ്ങില്‍ പങ്കെടുക്കും. ചടങ്ങില്‍ നാട്ടു-നാട്ടു എന്ന ഗാനത്തിന്റെ പ്രത്യേക അവതരണവും ഉണ്ടാവും.

ഐറിഷ് പ്രതീക്ഷകള്‍

പതിനാല് വിഭാഗങ്ങളിലായാണ് അയര്‍ലന്‍ഡില്‍ നിന്നും ഇത്തവണ നോമിനേഷനുകളുള്ളത്. 9 നോമിനേഷനുകളുമായി (The Banshees of Inisherin) ആണ് ഇത്തവണ ഏറ്റവും കൂടുതല്‍ നോമിനേഷനുകളുമായി മുന്നിലുള്ളത്. മികച്ച ചിത്രം. മികച്ച സംവിധായകന്‍, മികച്ച ഒറിജിനല്‍ തിരക്കഥ, മികച്ച ഒറിജിനല്‍ സ്കോര്‍, മികച്ച എഡിറ്റിങ് എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടെ ഈ ചിത്രത്തിന് നോമിനേഷനുണ്ട്. അയര്‍ലന്‍ഡില്‍ നിന്നുള്ള മറ്റു നോമിനേഷനുകള്‍ ചുവടെ

മികച്ച നടന്‍ : Colin Farrell (The Banshees of Inisherin)
മികച്ച നടന്‍ : Paul Mescal (Aftersun)
മികച്ച സഹനടി: Kerry Condon (The Banshees of Inisherin)
മികച്ച സഹനടന്‍ : Brendan Gleeson (The Banshees of Inisherin)
മികച്ച സഹനടന്‍ : Barry Keoghan (The Banshees of Inisherin)
മികച്ച ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം: An Cailín Ciúin (The Quiet Girl)
മികച്ച വിഷ്വല്‍ ഇഫക്ട്സ്: Richard Baneham (Avatar: The Way of Water)
മികച്ച എഡിറ്റിങ് : Jonathan Redmond (Elvis)
Best live-action short : An Irish Goodbye

മികച്ച ചിത്രത്തിനായുള്ള മത്സരത്തില്‍ Top Gun: Maverick, Everything Everywhere All At Once, (The Banshees of Inisherin, All Quiet on the Western Front എന്നീ ചിത്രങ്ങളാണ് മുന്‍ പന്തിയിലുള്ളത്. മിഷേല്‍ യോ, കേറ്റ് ബ്ലാഞ്ചെറ്റ്, അന ഡി അര്‍മാസ്, ആന്‍ഡ്രിയ റൈസ്ബറോ, മിഷേല്‍ വില്യംസ് എന്നിവരെയാണ് മികച്ച നടിയ്ക്കായി നോമിനേറ്റ് ചെയ്തിരിക്കുന്നത്. മികച്ച നടന്‍മാരായി നോമിനേറ്റ് ചെയ്തിരിക്കുന്നത് ഓസ്റ്റിന്‍ ബട്ലര്‍, കോളിന്‍ ഫാരെല്‍, ബ്രണ്ടന്‍ ഫ്രേസര്‍, പോള്‍ മെസ്‌കല്‍, ബില്‍ നൈഗി എന്നിവരെയാണ്.
മാര്‍ട്ടിന്‍ മക്ഡൊണാഗ്, ഡാനിയല്‍ ക്വാന്‍, ഡാനിയല്‍ ഷീനെര്‍ട്ട്, സ്റ്റീവന്‍ സ്പില്‍ബെര്‍ഗ്, ടോഡ് ഫീല്‍ഡ്, റൂബന്‍ ഓസ്റ്റ്ലണ്ട് എന്നിവരാണ് മികച്ച സംവിധായകരുടെ നോമിനേഷന്‍ പട്ടികയിലുള്ളത്.

comments

Share this news

Leave a Reply

%d bloggers like this: