സെന്റ് പാട്രിക്സ് ദിന ആഘോഷങ്ങളിൽ മുഴുകി അയർലൻഡിലെ നാടും നഗരവും

സെന്റ് പാട്രിക്സ് ഡേ ആഘോഷമാക്കി അയര്‍ലന്‍ഡിലെ നാടും നഗരവും. പ്രധാന നഗരങ്ങളിലെല്ലാം സെന്റ് പാട്രിക്സ് ദിന പരേഡുകള്‍ നടന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സെന്റ് പാട്രിക്സ് ഡേ പരേഡുകളിലൊന്നായിരുന്നു ഇന്നലെ ഡബ്ലിനില്‍ അരങ്ങേറിയത്.

4200 ഓളം ആളുകള്‍ ഡബ്ലിനിലെ നാഷണല്‍ പരേഡിന്റെ ഭാഗമായപ്പോള്‍ നാല് ലക്ഷത്തിലധികം ആളുകള്‍ കാഴ്ചക്കാരായും എത്തി. ONE എന്ന ആശയത്തെ അടിസ്ഥാനമാക്കിയായിരുന്നു ഇത്തവണത്തെ സെന്റ് പാട്രിക്സ് ദിന പരേഡ് അരങ്ങേറിയത്.

Parnell Square ല്‍ നിന്നും ആരംഭിച്ച പരേഡ് നഗരത്തിലെ തിരക്കേറിയ വഴികളിലൂടെ ആഘോഷമായി നീങ്ങിയ ശേഷം O’Connell Street വഴി Kevin Street ല്‍ എത്തിച്ചേര്‍ന്നു. അയര്‍ലന്‍ഡ് വനിതാ ഫുട്ബോള്‍ ടീമായിരുന്നു ഇത്തവണത്തെ പരേഡിന്റെ ഗ്രാന്റ് മാര്‍ഷല്‍. ഇന്റര്‍നാഷണല്‍ ഗസ്റ്റ് ഓഫ് ഓണറായി അമേരിക്കന്‍ നടന്‍ Patrick Duffy യും പരേഡില്‍ പങ്കെടുത്തു.

ആഘോഷവേളയില്‍ മഴയുണ്ടാവുമെന്ന് കാലാവസ്ഥാ കേന്ദ്രങ്ങളില്‍ നിന്നും കഴിഞ്ഞ ദിവസം മുന്നറിയിപ്പുണ്ടായെങ്കിലും പൂര്‍ണ്ണമായും തെളിഞ്ഞ കാലാവസ്ഥായിരുന്നു ഇന്നലെ ഉണ്ടായിരുന്നത്.

Share this news

Leave a Reply

%d bloggers like this: