ജോ ബൈഡന്റെ അയർലൻഡ് സന്ദർശനം ; സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കും

അടുത്ത മാസം നടക്കാനിരിക്കുന്ന യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ അയര്‍ലന്‍ഡ് സന്ദര്‍ശനം പ്രമാണിച്ച് രാജ്യത്തെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കും. ബൈഡന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ഗാര്‍ഡയുടെ പ്രത്യേക വിഭാഗം യു.എസ്. സീക്രട്ട് സര്‍വ്വീസസുമായി നിലവില്‍ ചര്‍ച്ച നടത്തി വരികയാണ്. അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന്റെ തീയ്യതി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും ഏപ്രില്‍ 17 ന് അദ്ദേഹം അയര്‍ലന്‍ഡിലെത്തുമെന്നാണ് നിലവില്‍ പ്രതീക്ഷിക്കപ്പെടുന്നത്.

അദ്ദേഹത്തിന്റെ സന്ദര്‍ശനം പ്രമാണിച്ച് രാജ്യത്തെ വിമത ക്രിമിനലുകളെ നിരീക്ഷിക്കുന്നത് ശക്തമാക്കിയതായാണ് ലഭിക്കുന്ന വിവരം. Garda Special Detective Unit (SDU) നാണ് അയര്‍ലന്‍ഡില്‍ ജോ ബൈഡന്റെ സുരക്ഷാ ചുമതലയുണ്ടാവുക. Emergency Response Unit (ERU) യുവിന്റെ വിവിധ ഘടകങ്ങളും സുരക്ഷാ ചുമതലയിലുണ്ടാവും. നൂറ് കണക്കിന് ഗാര്‍ഡ ഉദ്യോഗസ്ഥരും സുരക്ഷാദൌത്യത്തില്‍ പങ്കാളികളാവുമെന്നും സര്‍ക്കാരുമായി അടുത്ത വൃത്തങ്ങല്‍ അറിയിച്ചു.

ബൈഡന്‍ പൊതുസ്ഥലങ്ങളിലേക്ക് ഇറങ്ങുന്ന അവസരങ്ങളിലെല്ലാം കെട്ടിടങ്ങളുടെ മുകളില്‍ സ്നൈപ്പര്‍മാരുടെ സാന്നിദ്ധ്യമുണ്ടാവും. ഭൂഗര്‍ഭ അഴുക്കുചാലുകളില്‍ ക്രിമിനലുകള്‍ ബോംബ് വയ്ക്കുന്നത് തടയാനായി ഇവയുടെ അടപ്പുകള്‍ പൂര്‍ണ്ണവായും വെല്‍ഡ് ചെയ്ത് അടച്ചിടുകയും ചെയ്യും.

Share this news

Leave a Reply

%d bloggers like this: