അയർലൻഡിൽ ആവശ്യമരുന്നുകളുടെ ക്ഷാമം തുടരുന്നു ; സ്റ്റോക്ക് ഇല്ലാത്തത് 248 മരുന്നുകൾ

അയര്‍ലന്‍ഡില്‍ അവശ്യമരുന്നുകളുടെ ക്ഷാമം രൂക്ഷമാവുന്നു. 248 മരുന്നുകള്‍ നിലവില്‍ സ്റ്റോക്ക് ഇല്ലെന്നാണ് ലഭിക്കുന്ന കണക്കുകള്‍. Anxiety ട്രീറ്റ്മെന്റിനായി ഉപയോഗിക്കുന്ന 250mcg Xanax ടാബ്ലറ്റ്, Diazepam ഉള്‍പ്പെടുന്ന ഇഞ്ചക്ഷന്‍ എമള്‍ഷന്‍ ഉള്‍പ്പെടെയുള്ള മരുന്നുകളാണ് നിലവില്‍ സ്റ്റോക്ക് തീര്‍ന്നിരിക്കുന്നത്. ഇവയുടെ ജനറിക് റീപ്ലേസ്‍മെന്റുകളും നിലവില്‍ ലഭ്യമല്ലെന്നാണ് ലഭിക്കുുന്ന വിവരം. Health Products Regulatory Authority പുറത്തുവിട്ട ഷോട്ടേജ് ലിസ്റ്റിലാണ് ഇതുസംബന്ധിച്ച വിശദവിവരങ്ങളുള്ളത്. ക്ഷാമം നേരിടുന്നവയില്‍ 13 എണ്ണം ലോകാരോഗ്യസംഘടന “critical medicines” വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളവയാണ്.

ഇതുകൂടാതെ ഏഴോളം തരം അമോക്സിലിന്‍ ആന്റിബയോട്ടിക്ക് മരുന്നുകള്‍ക്കും ക്ഷാമം നേരിടുകയാണ്. ഇവയില്‍ രണ്ട് തരം ഈ മാസം അവസാനത്തോടെ തന്നെ സ്റ്റോക്ക് ലഭ്യമാവും. എന്നാല്‍ മറ്റുള്ളവ എത്തിച്ചേരാന്‍ കാലതാമസമുണ്ടാവും. ഏഴ് ബി.പി മരുന്നുകളും, ശൈത്യകാല രോഗങ്ങളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന non-prescription മരുന്നുകളും ക്ഷാമം നേരിടുന്ന മരുന്നുകളുടെ പട്ടികയിലുണ്ട്. മരുന്നുകളുടെ ഉത്പാദനത്തിലും, ഷിപ്പിങ്ങിലുമുള്ള കാലതാമസമാണ് നിലവിലെ ക്ഷാമത്തിന് കാരണമായി വിലയിരുത്തപ്പെടുന്നത്.

വിതരണക്കാരുടെ എണ്ണത്തിലെ കുറവാണ് അയര്‍ലന്‍ഡിലെ മരുന്നുക്ഷാമത്തിന്റെ കാരണമെന്നാണ് Azure Pharmaceuticals ന്റെ വിലയിരുത്തല്‍. അയര്‍ലന്‍ഡിലെ ക്ഷാമം നേരിടുന്ന മരുന്നുകളില്‍ 38 ശതമാനം ഇനങ്ങളും വിതരണം ചെയ്യുന്നത് ഒരൊറ്റ കമ്പനിയാണ്. മരുന്നുകള്‍ക്ക് നിരന്തരമായ ക്ഷാമം നേരിടുന്നത് ഒരു സീസണല്‍ പ്രശ്നമായി കാണാനാവില്ലെന്നാണ് Azure Pharmaceuticals മേധാവി Sandra Gannon കഴിഞ്ഞ ദിവസം പറ‍ഞ്ഞത്. മരുന്നുകളുടെ കുറഞ്ഞ വില മൂലം കമ്പനികള്‍ക്ക് അയര്‍ലന്‍ഡിനോടുള്ള താത്പര്യം കുറയ്ക്കുന്നതായും, മരുന്നുകളുടെ വില കൂട്ടുന്നത് സര്‍ക്കാര്‍ പരിഗണിക്കമെന്നും അവര്‍ ആവശ്യപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: