വനിതാ പ്രീമിയർ ലീഗ് ഫൈനലിൽ ഇന്ന് മുംബൈ – ഡൽഹി പോരാട്ടം

പ്രഥമ വനിതാ പ്രീമിയര്‍ ലീഗിന്റെ ഫൈനല്‍ പോരാട്ടം ഇന്ന്. ഫൈനലില്‍ മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിക്കൊണ്ട് ഡല്‍ഹി ക്യാപിറ്റല്‍സ് ഫൈനലിന് യോഗ്യത നേടിയപ്പോള്‍, പ്ലേ ഓപില്‍ യു.പി വാരിയേഴ്സിനെ 72 റണ്‍സിന് പരാജയപ്പെടുത്തിയാണ് മുംബൈയുടെ ഫൈനല്‍ പ്രവേശനം. ഇന്ത്യന്‍ സമയം വൈകീട്ട് 7.30 നാണ് കലാശപ്പോരാട്ടം.

ഇന്ത്യന്‍ അന്താരാഷ്ട്ര വനിതാ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൌറും, ഓസീസ് ക്യാപറ്റന്‍ മെഗ് ലാന്നിങ്ങും നേതൃത്വം നല്‍കുന്ന ടീമുകള്‍ തമ്മിലുള്ള പോരാട്ടം കൂടിയാണ് ഇന്ന് നടക്കുന്നത്. ഏറ്റവും കൂടുതല്‍ റണ്‍സ് നേടിക്കൊണ്ട് റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുയാണ് മെഗ് ലാന്നിങ്. ബാറ്റിങ്ങിലും ബൌളിങ്ങിലും ഒരു പോലെ തിളങ്ങുന്ന വിന്‍ഡീസ് താരം ഹെയ്‍ലി മാത്യൂസിലാണ് മുംബൈ ഏറ്റവും പ്രതീക്ഷ വയ്ക്കുന്നത്.

മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, യു.പി വാരിയേഴ്സ്, ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്, ഗുജറാത്ത് ജയന്റ്സ് എന്നീ അഞ്ചു ടീമുകളായിരുന്നു പ്രഥമ വനിതാ പ്രീമിയര്‍ ലീഗില്‍ മത്സരിച്ചത്. ബാഗ്ലൂര്‍, ഗുജറാത്ത് ടീമുകള്‍ക്ക് ടൂര്‍ണ്ണമെന്റില്‍ പ്രതീക്ഷയ്ക്കൊത്ത നേട്ടം കൈവരിക്കാനായിരുന്നില്ല. എട്ടു മത്സരങ്ങല്‍ വീതം കളിച്ച ഇരുടീമുകള്‍ക്കും വെറും രണ്ട് മത്സരങ്ങളില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്. അതേസമയം ലീഗ് ഘട്ടത്തില്‍ ഡല്‍ഹി, മുംബൈ ടീമുകള്‍ ആറ് മത്സരങ്ങള്‍ വീതം വിജയിച്ചപ്പോള്‍ റണ്‍ റേറ്റിന്റെ അടിസ്ഥാനത്തിലാണ് ഡല്‍ഹി ഒന്നാമതെത്തിയത്. നാല് മത്സരങ്ങളാണ് യു.പി വാരിയേഴ്സ് വിജയിച്ചത്.

Share this news

Leave a Reply

%d bloggers like this: